സ്വകാര്യ ആശുപത്രി ഐസി യുവിൽ പിജി വിദ്യാർത്ഥി മദ്യപിച്ച് എത്തിയതായി പരാതി 

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവില്‍ മെഡിക്കല്‍ പി.ജി വിദ്യാർഥി മദ്യപിച്ചെത്തിയ രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഇതേത്തുടർന്ന് ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസർ (ഡി.എച്ച്‌.ഒ) ഡോ. തിമ്മയ്യ ആശുപത്രി അധികൃതരില്‍ നിന്ന് വിശദീകരണം തേടി.

ഇതൊക്കെ എന്ത് ഏർപ്പാടാണ്? ലഹരിയില്‍ ഡോക്ടർ എമർജൻസി വാർഡില്‍ കയറുന്നു, സെക്യൂരിറ്റി ഒന്നും ചെയ്യുന്നില്ല.

  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം

ആരെങ്കിലും ഇടപെടല്‍ നടത്തിയാല്‍ അപ്പോള്‍ ആശുപത്രി അധികൃതർ പോലീസിനെ വിളിക്കും.

രോഗികളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?’-പോസ്റ്റിട്ടയാള്‍ ചോദിക്കുന്നു.

അത് പി.ജി വിദ്യാർഥി മാത്രമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നില്ല. പിതാവ് മരിച്ചതിന്റെ പ്രയാസം അലട്ടുന്ന സമയത്ത് മദ്യം കഴിച്ചിരിക്കാമെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; ബെംഗളുരു ബിടിഎല്‍ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us