ബെംഗളൂരു – മൈസൂരു പാതയിലെ നിയന്ത്രണങ്ങൾ ഫലം കണ്ടു; മരണനിരക്കിൽ കുറവ്

ബെംഗളൂരു : ബെംഗളൂരു – മൈസൂരു പാതയിൽ അപകടമരണങ്ങൾ കുറഞ്ഞത് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലവത്തായതായി സൂചിപ്പിക്കുന്നു.

2023 ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ അപകടങ്ങളിൽ 147 പേർ മരിച്ചപ്പോൾ ഈവർഷം ഇതേ കാലയളവിൽ 50 മരണമാണ് സംഭവിച്ചത്.

ഈവർഷം ജനുവരിയിൽ 12 മരണമുണ്ടായി. ഇതിനു ശേഷം ഓരോ മാസവും മരണസംഖ്യ കുറഞ്ഞു വരുകയാണ്. ഓഗസ്റ്റിൽ രണ്ടു മരണമാണുണ്ടായത്.

പാതയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ കാരണമാണ് അപകടങ്ങൾ കുറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ വഴി വാഹനങ്ങളുടെ വേഗം കണ്ടെത്തി പിഴയീടാക്കാനും കേസെടുക്കാനും തുടങ്ങിയതാണ് കൂടുതൽ ഫലം കണ്ടത്.

ഓഗസ്റ്റിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ പോയതിന് 410 കേസുകളും തെറ്റായ ദിശയിൽ വാഹനമോടിച്ചതിന് 51 കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഒട്ടേറെ മലയാളികളുമുണ്ട്.

അതിവേഗത്തിന് 1.2 ലക്ഷം പേരെയാണ് പിടികൂടിയത്. 130 കിലോമീറ്ററിലധികം വേഗത്തിൽ പോയാലും അശ്രദ്ധമായി വാഹനമോടിച്ചാലും കേസെടുക്കുന്നുണ്ടെന്നും ലൈസൻസ് പിടിച്ചെടുക്കുന്നുണ്ടെന്നും ട്രാഫിക് എ.ഡി.ജി.പി. അലോക് കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us