ഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ഹോട്ടലേഴ്‌സ് അസോസിയേഷൻ

ബെംഗളൂരു: നഗരപരിധിയില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഭാരവാഹികള്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഈ ആവശ്യം ചർച്ചചെയ്തു.

ഹോട്ടലുകള്‍ക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ വർഷം സർക്കാർ തള്ളിയതായി അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു.

  ബെംഗളൂരുവിലെ ഗവേഷണ അധിഷ്ഠിത വിദ്യാഭ്യാസ മാതൃകയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേന്ദ്ര ബജറ്റില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമനും നിവേദനം നല്‍കി.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് റാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us