യെശ്വന്തപുര, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുകൾ അത്യാധുനിക സൗകര്യങ്ങളോടെ; പദ്ധതികൾ അവലോകനം ചെയ്ത് റെയിൽവേ സഹമന്ത്രി

ബെംഗളൂരു : ബെംഗളൂരു കന്റോൺമെന്റ്, യെശ്വന്തപുര റെയിൽവേ സ്റ്റേഷനുകളിലെ വികസന പദ്ധതികൾ അവലോകനം ചെയ്ത് റെയിൽവേ സഹമന്ത്രി വി. സോമണ്ണ.

ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നിർമാണത്തിന് ഗുണനിലവാരം ഉറപ്പുവരുത്താനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കേന്ദ്രസഹമന്ത്രി ശോഭ കരന്ദലജെ, പി.സി. മോഹൻ എം.പി., റിസ്‌വാൻ അർഷാദ് എം.എൽ.എ. തുടങ്ങിയവരും സോമണ്ണക്കൊപ്പമുണ്ടായിരുന്നു.

സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് മാറ്റാനും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.

  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ

യെശ്വന്തപുര സ്റ്റേഷനിൽ 367 കോടി രൂപയുടെയും കന്റോൺമെന്റ് സ്റ്റേഷനിൽ 486 കോടി രൂപയുടെയും വികസന പദ്ധതികളാണ് നടക്കുന്നത്.

യാത്രക്കാരുടെ സംതൃപ്തി, സൗകര്യം, സുരക്ഷ എന്നിവ വർധിപ്പിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം യാത്രക്കാർക്ക് സുഖപ്രദമായ കാത്തിരിപ്പ് കേന്ദ്രം, മൾട്ടി ലെവൽ പാർക്കിങ് സ്ഥലം, കുട്ടികൾക്കുള്ള പ്ലേ സോൺ, പ്രാദേശിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള സൗകര്യം എന്നിവ സ്റ്റേഷനുകളിൽ ലഭ്യമാക്കും.

  മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു

സ്റ്റേഷനുകളുടെ പരിസരത്ത് കൂടുതൽ വൃക്ഷത്തൈകൾ നടാൻ സോമണ്ണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us