ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച് പീഡനത്തിനിരയായതായി യുവനടി 

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച്‌ പീഡനത്തിനിരയായതായി യുവനടി.

സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് പരാതി.

ബലാത്സംഗം ചെയ്ത് ദൃശ്യങ്ങളും പകർത്തിയെന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈദരാബാദ് പോലീസ് ഓച്ചിറയില്‍ എത്തിയെങ്കിലും രാഷ്രീയ നേതാവ് ഇടപെട്ട് മൻസൂറിനെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ സെറ്റില്‍ മയക്കുമരുന്ന് കലർത്തിയ പാനീയവും ചോക്ലേറ്റും നല്‍കി മയക്കിയാണ് ബലാത്സംഗത്തിനിരയാക്കിയത്.

ഏഴ് മണിക്കൂറിന് ശേഷം ബോധം വന്നപ്പോഴാണ് ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് വ്യക്തമായത്.

പിന്നാലെ റഷീദ് മലയാളി കൂടിയായ നടിയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു.

ഭയപ്പെട്ട് സംഭവം ആരോടും പറഞ്ഞിരുന്നില്ല.

ആറര ലക്ഷം രൂപയാണ് സഹസംവിധായകനെന്ന് പറഞ്ഞ ഇയാള്‍ നടിയില്‍ നിന്ന് തട്ടിയത്.

ഭീഷണി കൂടിയതോടെ യുവതി കുടുംബത്തെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയും സംഗീതയും ഒന്നിക്കുന്നു
[masterslider id="10"]

Related posts