ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ പിഎച്ച്‌ഡി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിലെ ഹോസ്റ്റലിൽ പിഎച്ച്‌ഡി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

സംഭവ ദിവസം രാവിലെ പ്രാതൽ കഴിച്ച ശേഷംമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചിക്കബല്ലാപ്പൂർ സ്വദേശി രംഗനാഥ് നായിക് (27) ആണ് മരിച്ചത്. പി.എച്ച്.ഡി.ക്ക് പഠിക്കുകയായിരുന്ന വിദ്യാർഥിക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ് ബസ് അപകടത്തിൽ പരിക്കേറ്റിരുന്നു.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

അസുഖം മൂർച്ഛിച്ചതിനാൽ ആയുർവേദ ചികിത്സയിലായിരുന്നു രംഗനാഥ്.

ബുധനാഴ്ച രാവിലെ ക്യാൻ്റീനിലെത്തി പ്രാതൽ കഴിച്ച് മുറിയിൽ പോയി മുറി പൂട്ടി. ഉച്ചയ്ക്ക് ശേഷം റൂംമേറ്റ് പോയി വാതിലിൽ മുട്ടിയപ്പോൾ തുറന്നില്ല.

വാതിൽ തകർത്തു അകത്തു കയറിയപ്പോൾ വിദ്യാർഥി മരിച്ചതായി കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയിക്കുന്നത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചു. ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
[masterslider id="10"]

Related posts