ലോക്‌സഭാ സീറ്റിലേക്കുള്ള സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പിൽ 68.38 ശതമാനം പോളിങ്

ബെംഗളൂരു: കർണാടകത്തിൽ 14 ലോക്‌സഭാ മണ്ഡലങ്ങളിൽ നടന്ന ആദ്യഘട്ടവോട്ടെടുപ്പിൽ 68.38 ശതമാനം പോളിങ്.

2019-ലെ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ 68.96 ശതമാനമായിരുന്നു പോളിങ്. അവസാന കണക്കുവരുമ്പോൾ കഴിഞ്ഞവർഷത്തേതിനെ മറികടക്കാനിടയുണ്ട്.

കഴിഞ്ഞതവണ രണ്ടു ഘട്ടങ്ങളിലുംകൂടി 68.81 ശതമാനം പേർ വോട്ടുചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോളിങ് 73.84 ശതമാനമായിരുന്നു.

ജെ.ഡി.എസ്. ബി.ജെ.പി.ക്കൊപ്പം കൈകോർത്ത് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മത്സരത്തിനിറങ്ങിയ മാണ്ഡ്യയിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്- 80.85 ശതമാനം.

  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി

കഴിഞ്ഞതവണ നടി സുമലതാ അംബരീഷ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചപ്പോൾ മാണ്ഡ്യയിൽ 80.59 ശതമാനംപേർ വോട്ടു രേഖപ്പെടുത്തിയിരുന്നു.

ബി.ജെ.പി.യുമായി ചേർന്ന് ജെ.ഡി.എസ്. സ്ഥാനാർഥിയായി പ്രജ്വൽ രേവണ്ണ മത്സരിക്കുന്ന ഹാസനിൽ 76.91 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. കഴിഞ്ഞതവണ ഇവിടെ 77.35 ശതമാനമായിരുന്നു പോളിങ്.

കോലാറിൽ 76.51 ശതമാനവും തുമകൂരുവിൽ 76.73 ശതമാനവും വോട്ട് രേഖപ്പെടുത്തി. ദക്ഷിണ കന്നഡ 76.5 ശതമാനം, ചിക്കബല്ലാപുരയിൽ 76.14 ശതമാനം, ഉഡുപ്പി-ചിക്കമഗളൂരുവിൽ 75.93ശതമാനം, ചിത്രദുർഗയിൽ 72.74 ശതമാനം, ചാമരാജനഗറിൽ 71.42 ശതമാനം, മൈസൂരുവിൽ 69.66 ശതമാനം എന്നിങ്ങനെയും വോട്ട് രേഖപ്പെടുത്തി.

  ബെംഗളൂരുവിൽ നടുറോഡിൽ തല്ലുമാല; കാഴ്ചക്കാരായി പോലീസ്, ഒടുവിൽ ഇടപെട്ട് വിദേശ വനിത!

ബെംഗളൂരുവിൽ ഇത്തവണയും പോളിങ് കുറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് മത്സരിച്ച ബെംഗളൂരു റൂറലിൽ 65.72 ശതമാനം പേരാണ് വോട്ടുചെയ്തത്.

ബെംഗളൂരു സെൻട്രലിൽ 53.33 ശതമാനവും ബെംഗളൂരു സൗത്തിൽ 52.94 ശതമാനവും ബെംഗളൂരു നോർത്തിൽ 51.81 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us