താപ്‌സി പന്നു വിവാഹിതയാവുന്നു; വരൻ ബാഡ്മിന്റൺ താരം

ബോളിവുഡ് നടി താപ്‌സി പന്നു വിവാഹിതയാവുന്നു. ബാഡ്മിന്റൺ താരം മാതിയസ് ബോയാണ് വരൻ.

പത്ത് വർഷത്തിൽ അധികം നീണ്ട പ്രണയകാലത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാകും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം നടക്കുന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാകും ക്ഷണമുണ്ടാകുക.

  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും

ബോളിവുഡിലെ സൂപ്പർതാരങ്ങൾക്ക് വിവാഹത്തിലേക്ക് ക്ഷണമുണ്ടാകില്ല എന്നാണ് വിവരം.

അടുത്തിടെയാണ് തന്റെ വിവാഹം ഉടനുണ്ടാകുമെന്ന് താപ്സി വ്യക്തമാക്കിയിരുന്നു. 43കാരനായ മാതിയസ് ബോ ഒളിംപിക്സ് മെഡലിസ്റ്റും ലോക ഒന്നാം നമ്പർ താരവുമാണ്.

പ്രണയത്തിലാണെന്ന് താപ്സി പന്നു നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രണയം പത്ത് വർഷം പിന്നിട്ടതിന്റെ സന്തോഷം താപ്സി പങ്കുവച്ചിരുന്നു.

ബോളിവുഡിലേക്ക് അരങ്ങേറിയ വർഷമാണ് മാതിയസ് ബോയെ പരിചയപ്പെടുന്നത് എന്നാണ് താരം പറഞ്ഞത്.

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

ഈ ബന്ധത്തിൽ താൻ സന്തോഷവതിയാണെന്നും മറ്റൊരാളെ ജീവിതത്തിൽ വേണമെന്ന് തോന്നിയിട്ടില്ലെന്നും താപ്സി പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts