ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ട് സുഹൃത്തുക്കൾ കളിയാക്കി; യുവാവ് ജീവനൊടുക്കി 

ബെംഗളൂരു : ഭാര്യ ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി.

ചാമരാജ്‌നഗർ ഹാനുരു സ്വദേശി കുമാറാ(34)ണ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്.

ഭാര്യ സാമൂഹികമാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നതും ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി റീൽസിടുന്നതും കുമാറിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

ഇതേക്കുറിച്ച് കുമാർ ഭാര്യയോട് പറഞ്ഞിട്ടും മാറ്റമില്ലാത്തതിനാലാണ് ജീവനൊടുക്കിയത്.

ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ട് സുഹൃത്തുക്കൾ കുമാറിനെ കളിയാക്കിയിരുന്നെന്ന് സഹോദരൻ മഹാദേവസ്വാമി പറഞ്ഞു.

  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം

അടുത്തിടെ കുമാറിന്റെ ഭാര്യയും അനിയത്തിയും മറ്റൊരു യുവാവുമൊന്നിച്ചുള്ള റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതുകണ്ടാണ് കുമാറിനെ സുഹൃത്തുക്കൾ കളിയാക്കിയത്.

മറ്റൊരാൾക്കൊപ്പം റീൽസ് ചെയ്തതിനെച്ചൊല്ലി കുമാറും ഭാര്യയും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു.

എന്നാൽ, ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നുപറഞ്ഞ് യുവതി റീൽസ് ചെയ്യുന്നത് തുടരുകയായിരുന്നെന്നും കുമാറിന്റെ സഹോദരൻ പറഞ്ഞു.

  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്

ഹാനുർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം
[masterslider id="10"]

Related posts

Click Here to Follow Us