കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്ക് ട്രെയിൻ; സർവീസ് ഈ മാസം ആരംഭിക്കും, വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: കേരളത്തിൽ നിന്നും ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം സർവീസ് ആരംഭിക്കും.

ജനുവരി 30-നാണ് ആസ്ത സ്പെഷ്യല്‍ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക.

ജനുവരി 30-ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 7:10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.

ഐആർസിടിസി ആപ്പ് വഴി യാത്രക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

ജനുവരി 30ന് പുറമേ, ഫെബ്രുവരി 2, 9, 14, 19, 24, 29 എന്നീ തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരിക്കും.

തിരികെയുള്ള സർവീസ് ഫെബ്രുവരി 3, 8, 13, 18, 23, 28, മാർച്ച്‌ 4 തീയതികളിലും ഉണ്ടായിരിക്കുന്നതാണ്.

യാത്ര ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ ട്രെയിൻ കടന്നു പോകുന്ന സ്റ്റേഷനുകളിലെ ഉയർന്ന റെയില്‍വേ-സുരക്ഷ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാക്കും.

പാലക്കാടിനു പുറമേ, തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫെബ്രുവരി 22ന് അയോധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കും.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

വർക്കല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts