സംക്രാന്തി ആഘോഷം കഴിഞ്ഞ് വരുന്നതിനിടെ അപകടം; അച്ഛനും അഞ്ചുവയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: നെലമംഗല – ബെംഗളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും അഞ്ചുവയസ്സുള്ള മകളും മരിച്ചു. ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്

ബെംഗളൂരു ഉത്തര താലൂക്ക് അടകമരനഹള്ളിയിൽ ഡിവൈഡറിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.

ബംഗളൂരു ചിക്കപ്പേട്ടയിലെ അമിത് (32), മകൾ അഞ്ചുവയസ്സുകാരി അനിത എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമിതിന്റെ ഭാര്യ കുസുമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അച്ഛനും മകളും രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അമിതും കുസുമയും ചെറിയ മകളുമായി സംക്രാന്തി ഉത്സവത്തിന് ടൗണിൽ പോയിരുന്നു.

ഉത്സവം കഴിഞ്ഞ് അവിടെ നിന്ന് മടങ്ങുമ്പോൾ നെലമംഗലയ്ക്ക് സമീപം അടക്കമാരനഹള്ളിയിൽ മേൽപ്പാലത്തിലെ ഡിവൈഡറിൽ ഇയാൾ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നുവെന്നും ദൃതസാക്ഷികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts