ബെംഗളൂരുവിൽ മകളും മരുമകനും ചേർന്ന് അമ്മയെ കാറിൽ കൊണ്ടുവന്ന് രാത്രി റോഡിൽ ഉപേക്ഷിച്ചു!

ബെംഗളൂരു: : രാത്രിയിൽ വൃദ്ധയെ കാറിൽ കയറ്റി നഗരത്തിലെ ദൊമ്മസാന്ദ്ര റോഡിൽ ഇറക്കിവിട്ട് മകൾ.

എന്നാൽ സംഭവം സിസി ക്യാമറയിൽ പതിഞ്ഞു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്മയെ പൊതുജനങ്ങൾ വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചു.

വൃദ്ധയെ ചോദ്യം ചെയ്തപ്പോൾ ഓബവ്വ എന്നാണ് പേര് പറഞ്ഞത്.

മകളെയും മരുമകനെയും കുറിച്ചുള്ള വിവരങ്ങളും വൃദ്ധ നൽകിയിട്ടുണ്ട്.

ദൊമ്മസാന്ദ്രയിൽ താമസിച്ചിരുന്ന വൃദ്ധ കുറുബ സമുദായത്തിൽപ്പെട്ട സ്ത്രീയാണ്.

  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

തെലുങ്ക് ഭാഷയാണ് സംസാരിക്കുന്നത്. സർജാപൂരിലെ വി.കല്ലഹള്ളി റോഡിൽ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

രാത്രിയിൽ മരുമകനും മകളും ചേർന്ന് ആക്രമിച്ച ശേഷം  കൊടുംതണുപ്പിൽ തന്നെ റോഡിൽ ഉപേക്ഷിച്ചു പോയെന്നും വൃദ്ധ പറഞ്ഞു.

രാത്രി മുഴുവൻ തണുപ്പ് കൊണ്ട് വയോധിക കഷ്ടപ്പെട്ടു. രാവിലെ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്തോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പിന്നാലെ വൃദ്ധയെ വൃത്തിയാക്കി നാട്ടുകാർ പ്രാതൽ നൽകി. തുടർന്ന് പോലീസ് വന്ന് വൃദ്ധയെ അനാഥാലയത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ബന്നാർഘട്ടയിലെ എയർ ഹ്യുമാനിറ്റേറിയൻ ഹോംസിൽ (പിഒഎസ്‌എ) അഭയം തേടുകയാണ് വൃദ്ധ ഇപ്പോൾ.

ബന്ധപ്പെട്ടവർ ഈ വിലാസത്തിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ 9739544444.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പിങ്ക്-ബ്ലൂ ലൈൻ ജോലികൾ നിർത്തിവച്ചു! ഉദ്ഘാടനം അനിശ്ചിതത്വത്തിൽ ?
[masterslider id="10"]

Related posts