കർണാടക ട്രക്ക് ഡ്രൈവർമാർ ജനുവരി 17 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: കർണാടകയിലുടനീളമുള്ള ട്രക്ക് ഡ്രൈവർമാർ ജനുവരി 17 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഫെഡറേഷൻ ഓഫ് കർണാടക ലോറി ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

പുതിയ ഭാരതീയ ന്യായ് സന്ഹിത (ബിഎൻഎസ്) പ്രകാരം ഹിറ്റ് ആൻഡ് റൺ കേസുകൾക്കുള്ള കർശന നിയമങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

പുതുതായി പാസാക്കിയ ഭാരതീയ ന്യായ സൻഹിത പ്രകാരം വാഹനം ഇടിച്ചാൽ 7 ലക്ഷം രൂപ പിഴയും 10 വർഷം തടവും നൽകുന്ന വ്യവസ്ഥയിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ, ടാക്സി, ബസ് ഓപ്പറേറ്റർമാർ എന്നിവർ രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചിട്ടുണ്ട് .

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ഇനിയും പ്രാബല്യത്തിൽ വരാത്ത ഈ വ്യവസ്ഥകൾ അനാവശ്യമായ പീഡനത്തിന് ഇടയാക്കുമെന്നും ഇത് ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ തിരിച്ചുവിളിക്കണമെന്നും ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്
[masterslider id="10"]

Related posts