മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി.

ഈ സന്ദേശം ബുധനാഴ്ച രാവിലെ 11.20നാണ് അധികൃതർ കണ്ടതെന്ന് പരാതിയിൽ പറയുന്നു.

“നിങ്ങളുടെ വിമാനങ്ങളിൽ ഒന്നിനകത്തും വിമാനത്താവളത്തിനകത്തും സ്ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

  അക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്

മണിക്കൂറുകൾക്കുള്ളിൽ അത് പൊട്ടും. ഞാൻ നിങ്ങളെയെല്ലാം കൊലപ്പെടുത്തും.

ഞങ്ങൾ ഫണിങ് എന്ന ഭീകരരുടെ സംഘത്തിൽപെട്ടവർ” എന്നായിരുന്നു മെയിൽ സന്ദേശം.

ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

ബജ്പെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us