വസ്തുനികുതി ഈ മാസം തന്നെ അടയ്ക്കുന്നവർക്ക് 5% ഇളവു ലഭിക്കുമെന്നു ബിബിഎംപി.

ബെംഗളൂരു∙ നടപ്പു സാമ്പത്തിക വർഷത്തെ വസ്തുനികുതി ഈ മാസം തന്നെ അടയ്ക്കുന്നവർക്ക് 5% ഇളവു ലഭിക്കുമെന്നു ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) അറിയിച്ചു. ബിബിഎംപി വാർഡ് ഓഫിസുകൾ, എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, കനറാ ബാങ്ക് എന്നിവയിലൂടെ നേരിട്ടും ബിബിഎംപി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായും നികുതി അടയ്ക്കാം. അതേസമയം മുൻവർഷങ്ങളിൽ ഓൺലൈൻ ഇടപാടിൽ പലതവണ തകരാർ സംഭവിക്കുകയും ഒട്ടേറെപ്പേരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒന്നിലധികം തവണ പണം നഷ്ടപ്പെട്ടതായും വ്യാപക പരാതി ഉയർന്നിരുന്നു.

  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം

ഇത്തവണ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നു ബിബിഎംപി ജോയിന്റ് കമ്മിഷണർ (റവന്യു) എം.വെങ്കടാചലപതി പറഞ്ഞു. 5000 രൂപയിൽ താഴെയുള്ള ഓൺലൈൻ പേയ്മെന്റുകൾക്കു സർവീസ് ചാർജ് ഈടാക്കുകയുമില്ല. വസ്തു നികുതി സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകൾ തുറക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us