ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് വര്‍ണ്ണാഭമായ തുടക്കം.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇ​​ന്ന് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. നാ​​ളെ മു​​ത​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ക.

ഗെയിംസിന്‍റെ പ്രധാന വേദിയായ കരാര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഗോള്‍ഡ് കോസ്റ്റ് നഗരത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന കലാവിരുന്നാണ് ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്. ഉ​​ദ്ഘാ​​ട​​നപ​​രി​​പാ​​ടി​​ക​​ൾ ചി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് ഇം​ഗ്ലീ​ഷു​​കാ​​ര​​നാ​​യ ഡേ​​വി​​ഡ് സോ​​ൽ​​ക് വ​​റാ​​ണ്. 2004, 2008 ഒളിമ്പിക്സുകള്‍, 2014 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ്, 2010 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ, വി​​ല്യം രാ​​ജ​​കു​​മാ​​ര​​ന്‍റെ​​യും കെ​​യ്റ്റ് മി​​ഡി​​ൽ​​ട്ട​​ന്‍റെ​​യും രാ​​ജ​​കീ​​യ വി​​വാ​​ഹം തു​​ട​​ങ്ങി​​യ വമ്പന്‍ പ​​രി​​പാ​​ടി​​ക​​ളി​​ലെ ആ​​ർ​​ട്ടി​​സ്റ്റി​​ക് ഡ​​യ​​റ​​ക്ട​​റാ​​യി​​രു​​ന്നു സോ​​ൽ​​ക് വ​​ർ.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

71 രാജ്യങ്ങളില്‍ നിന്നുള്ള 6,600 കായികതാരങ്ങള്‍ 19 ഇനങ്ങളിലായി മാറ്റുരയ്ക്കും. ഇന്ത്യയുടെ 225 അംഗ ടീമിനെ മാര്‍ച്ച്പാസ്റ്റില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു നയിക്കും. ഇതുവരെ തുടര്‍ന്നുവന്നിരുന്ന പരമ്പരാഗത വേഷമായ സാരി മാറ്റി പകരം കോട്ടും സ്യൂട്ടും അണിഞ്ഞായിരിക്കും ഇത്തവണ വനിതാ താരങ്ങള്‍ പരേഡില്‍ പങ്കെടുക്കുക. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരിക്കും ഇന്ത്യന്‍ പുരുഷ വനിതാ താരങ്ങള്‍ അണിയുക.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

ഇതിനു മുന്‍പ് 2014ല്‍ ഗ്ലാ​സ്കോ​​യിലായിരുന്നു കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് നടന്നത്. 15 സ്വര്‍ണമടക്കം 64 മെഡലുകളോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത് അഞ്ചാം തവണയാണ് ഓസ്‌ട്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്നത്. ഗെയിംസ് ഈ മാസം 15ന് സമാപിക്കും.

സോ​​ണി സി​​ക്സ്, സോ​​ണി ടെ​​ൻ 2 തുടങ്ങിയ ചാ​​ന​​ലു​​ക​​ളി​​ൽ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ ത​​ത്സ​​മ​​യം കാ​​ണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts