ചെന്നൈയിലെ പാർക്കുകളിലും മൃഗശാലകളിലും ടിക്കറ്റ് നിരക്ക് ഉയരും

ചെന്നൈ: ചെന്നൈക്കടുത്തുള്ള വണ്ടലൂരിലെ അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്കിലും (AAZP) തമിഴ്‌നാട്ടിലെ മറ്റ് ചില മൃഗശാലകളിലും ടിക്കറ്റ് നിരക്ക് ഉയരും.

സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും മൃഗങ്ങൾക്ക് മികച്ച പരിചരണം ഉറപ്പാക്കാനുമാണ് സർക്കാരിന്റെ ഈ തീരുമാനം.

മൃഗശാലയിലെ മൃഗങ്ങൾക്കും സന്ദർശകർക്കും സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് മൃഗശാലകളിലെ സന്ദർശക ഫീസ് പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പ്രസ്താവനയിൽ പറഞ്ഞു.

സേലത്തെ കുറുമ്പപ്പട്ടി സുവോളജിക്കൽ പാർക്ക്, വെല്ലൂരിലെ അമൃതി മൃഗശാല തുടങ്ങിയ ചെറിയ വിഭാഗങ്ങൾക്ക് പുറമെ ഇടത്തരം മൃഗശാലയായ ചെന്നൈയിലെ ഗിണ്ടി ചിൽഡ്രൻസ് പാർക്ക് ആണ് സന്ദർശകരുടെ ഫീസ് വർധിപ്പിക്കുന്ന മറ്റ് മൃഗശാലകൾ .

പുതുക്കിയ ഘടന പ്രകാരം മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 115 രൂപയിൽ നിന്ന് 150 രൂപയായി വർധിപ്പിച്ചു. അതെസമയം വിദേശികൾ ഉയർന്ന പ്രവേശന നിരക്ക് നൽകേണ്ടതില്ല.

പരിസരത്ത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം ഉപയോഗിക്കുന്നതിനുള്ള ഫീസ് 100 രൂപയിൽ നിന്ന് 150 രൂപയായും നോൺ എസി സഫാരി വാഹനത്തിന് 50 രൂപയിൽ നിന്ന് 150 രൂപയായും ഉയർത്തി. വീഡിയോ ക്യാമറ ഉപയോഗിക്കുന്നതിനുള്ള നിരക്ക്. 750 രൂപയാക്കിയും പുതുക്കി.

പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് പാർക്കിംഗ് നിരക്കുകൾ ഇനി മുതൽ മണിക്കൂർ അടിസ്ഥാനത്തിൽ ആയിരിക്കും.

സൈക്കിളുകളുടെയും റിക്ഷകളുടെയും നിരക്ക് ഒഴിവാക്കിയെങ്കിലും ഇരുചക്രവാഹനങ്ങൾക്കും നാലുചക്രവാഹനങ്ങൾക്കും ഫ്ലാറ്റ് നിരക്ക് നിശ്ചയിക്കും.

വികലാംഗർക്കും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമായി തുടരും.

നാല് മൃഗശാലകളിലെയും ടിക്കറ്റ് നിരക്ക് പരിഷ്കരിക്കുന്നതിനുള്ള നിർദ്ദേശം കഴിഞ്ഞ വർഷം നവംബറിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ തമിഴ്‌നാട് മൃഗശാല അതോറിറ്റിയുടെ 21-ാമത് ഗവേണിംഗ് ബോർഡ് യോഗത്തിന് മുമ്പാകെ സമർപ്പിക്കുകയും ബോർഡ് അംഗീകരിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മൃഗശാലയാണ് അരിജ്ഞർ മൃഗശാല. ശാസ്ത്രീയ മാനേജ്‌മെന്റ് രീതികൾക്ക് പേരുകേട്ട AAZP-യെ 2022-ൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ‘വലിയ മൃഗശാല’ വിഭാഗത്തിലെ ഏറ്റവും ഉയർന്ന മാനേജ്‌മെന്റ് ഫലപ്രാപ്തി വിലയിരുത്തൽ സ്‌കോറോടെ രാജ്യത്തെ ‘മികച്ച മൃഗശാല’ ആയി റേറ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us