ദേശീയ ബൈക്ക് റേസിങ്ങ് മത്സരത്തിനിടെ അപകടം; നഗരത്തിൽ നിന്നുള്ള ബൈക്ക് റേസ് താരം ശ്രേയസ് ഹരീഷ് മരിച്ചു

ചെന്നൈ: ശ്രദ്ധേയനായ ബൈക്ക് റേസ് താരം ശ്രേയസ് ഹരീഷ് (13) മത്സരത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചു.

ബെംഗളൂരു സ്വദേശിയായ ശ്രേയസ് ദേശീയ തലത്തിൽ തുടർച്ചയായി 4 മത്സരങ്ങളിൽ ഉൾപ്പെടെ ജേതാവാണ്.

ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിലാണ് 13 വയസ്സുകാരനായ മത്സരാർഥി ശ്രേയസ് ഹരീഷ് മരിച്ചത്. .

മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ദേശീയ മോട്ടോർസൈക്കിൾ റേസിങ് ചാമ്പ്യൻഷിപ്പിനിടെയാണ് അപകടമുണ്ടായത്.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

മത്സരം തുടങ്ങി അധികംസമയത്തിനുമുമ്പുതന്നെ ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടർ സൈക്കിൾ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞു ശ്രേയസ് തെറിച്ചുവീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രേയസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ സി. ഹരീഷ് ഒപ്പമുണ്ടായിരുന്നു.

മലേഷ്യയിൽ ഈ മാസം നടക്കാനിരുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പുകൾക്കിടെയാണു ദുരന്തം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!
[masterslider id="10"]

Related posts

Click Here to Follow Us