ഹോസ്റ്റൽ, പിജികളിൽ താമസിക്കുന്നവര്‍ക്ക് തിരിച്ചടി; 12% നികുതി നൽകണം; വിശദാംശങ്ങൾ

hostel pg

ബെംഗളൂരു: ഹോസ്റ്റലിൽ താമസിക്കുന്നവർ ഇനിമുതൽ വാടകയ്‌ക്കൊപ്പം ഇനി നികുതിയും കൊടുക്കേണ്ടിവരും.

ഹോസ്റ്റൽ വാടകയ്ക്ക് 12 % ജി.എസ്.ടി ബാധകമാണെന്ന് ജി.എസ്.ടിയുടെ അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിംഗ് (എ.എ.ആർ) ബെംഗളൂരു ബെഞ്ച് വ്യക്തമാക്കി.

ഹോസ്റ്റലുകൾ ഭാവന പദ്ധതിയല്ലന്നും ബിസിനസ് സേവനം ആണെന്നും അതുകൊണ്ട് ജി.എസ്.ടി ഒഴുവാക്കാൻ ആവില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

സ്ഥിരതാമസ സൗകര്യമുള്ള പദ്ധതികളെയാണ് ഭാവന പദ്ധതികൾ എന്ന് വിശേഷിപ്പിക്കാൻ ആവുള്ളു. ഗസ്റ്റ് ഹൗസ്‌, ഹോസ്റ്റൽ, ലോഡ്ജ് എന്നിവയെ ഈ ഗണത്തിൽ പെടുത്താനാവില്ല.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

താമസസ്ഥലം ഒരു റെസിഡൻഷ്യൽ വാസസ്ഥലമല്ലെന്നും ബന്ധമില്ലാത്ത ആളുകൾ പങ്കിട്ട മുറിയാണെന്നും എഎആർ കണ്ടെത്തി.

കൂടാതെ, ഓരോ കിടക്കയിലും പ്രതിമാസ അടിസ്ഥാനത്തിൽ ഇൻവോയ്‌സുകൾ ഉയർത്തുന്നുണ്ട്. ഇവ പാർപ്പിടത്തിന്റെ സ്വഭാവമല്ലന്നും എ.എ.ആർ നിരീക്ഷിച്ചു.

ഹോസ്റ്റൽ വാടക പ്രതിദിനം 1000 രൂപയ്ക്ക് താഴെയാണെങ്കിലും 12 % ജി.എസ്.ടി ബാധകമാണെന്ന് മറ്റൊരു കേസിൽ എ.എ.ആർ ലക്‌നൗ ബെഞ്ചും വ്യക്തമാക്കി.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
[masterslider id="10"]

Related posts