നഗരത്തിൽ കാമുകനെ കുത്തിപരിക്കേല്പിച്ച യുവതി അറസ്റ്റിൽ

ബെംഗളൂരു: തെക്കുകിഴക്കൻ ബെംഗളൂരുവിലെ വിവേക് ​​നഗറിൽ വഴക്കിനിടെ കാമുകനെ കുത്തിപരികേൽപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജോഗേഷ് എന്നയാൾക്കാണ് കുത്തേട്ടത്. വെള്ളിയാഴ്ച കാമുകി ജിന്റു ദാസുമായി ഉണ്ടായ തർക്കം പെട്ടെന്ന് രൂക്ഷമാവുകയായിരുന്നു. ഇതോടെ ജിന്റു അടുക്കളയിൽ നിന്ന് കത്തി എടുത്ത് ജോഗേഷിനെ കുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു.

അയൽക്കാരാണ് അദ്ദേഹത്തെ സെന്റ് ജോൺസ് ഹോസ്പിറ്റലിൽ എത്തിച്ചത്, അവിടെ അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു

ജോഗേഷ് (35), ജിന്റു (36) എന്നിവർ അസം സ്വദേശികളാണ്. ഡേകെയർ സെന്ററിൽ ആയയായി ജോലി ചെയ്തിരുന്ന ജിന്റു മൂന്ന് വർഷം മുമ്പ് ഭർത്താവുമായി വിവാഹമോചനം നേടിയ ശേഷം പതിനാറുകാരിയായ മകൾക്കൊപ്പം ജിഗാനിയിൽ താമസിച്ചിരുന്നത്.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

ജോഗേഷ് ഒരു അപ്പാർട്ട്മെന്റിൽ വാച്ച്മാനായി ജോലി ചെയ്യുകയും 2021-ൽ ഇരുവരുടെയും സുഹൃത്ത് മുഖേന ജിന്റുവിനെ കണ്ടുമുട്ടിയതെന്നും

ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ്, കഴിഞ്ഞ കുറച്ച് മാസങ്ങളായി ജോഗേഷും ജിന്റുവും സാമ്പത്തിക കാര്യങ്ങളിൽ പതിവായി വഴക്കിട്ടിരുന്നു.

ഇതിനിടെ ജോഗേഷ് മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കുകയും ജിന്റുവിനെ ഒഴിവാക്കുകയും ചെയ്തു.

സംശയം തോന്നിയ ജിന്റു ജോഗേഷിനെ മറ്റൊരാൾക്കൊപ്പം പിടികൂടി.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രോഷാകുലയായ ജിന്റു വെള്ളിയാഴ്ച ജോഗേഷുമായി വഴക്കിട്ടു. തർക്കം രൂക്ഷമായി, ജിന്റുവിനെ ജോഗേഷിനെ കുത്തുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

വിൽസൺ ഗാർഡനിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. അസമിലേക്ക് ട്രെയിൻ കയറാൻ ജിന്റു പദ്ധതിയിട്ടിരുന്നു.

വിവേക്‌നഗർ പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts