ഉത്തർപ്രദേശിലും ബിഹാറിലും ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്‌.

യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്ക് ഗൊരഖ്പുരിലും, ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ബീഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്‌സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുപിയില്‍ എസ്.പി, ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്.

ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ പോരാട്ടം. മാര്‍ച്ച് 11നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.  ഗൊരഖ്പുരില്‍ 47.75 ശതമാനവും ഫുല്‍പുരില്‍ 37.39 ശതമാനവുമാണ് പോളിങ് നടന്നത്. എട്ടുമണിക്ക് തുടങ്ങുന്ന വോട്ടെണ്ണല്‍ ഒരു പത്തുമണിയോടെ ഏകദേശ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts