ബെംഗളൂരു: മഹാമാരിയും മറ്റു കാരണങ്ങളാൽ ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ചാമരാജ്പേട്ട് ഈദ്ഗാ മൈതാനം ഈദുൽ അദ്ഹ അല്ലങ്കിൽ ബക്രീദ് ദിനമായ ഞായറാഴ്ചയ്ക്ക് മുന്നോടി തകൃതിയായുള്ള ബിസിനസ്സിനാണ് സാക്ഷ്യം വഹിക്കുന്നത്.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കച്ചവടക്കാർ ഗ്രൗണ്ടിൽ തടിച്ചുകൂടി. കോവിഡിന് മുമ്പുള്ള സമയങ്ങളെ അപേക്ഷിച്ച് ബിസിനസ്സ് കുതിച്ചുയർന്നതായാണ് അവർ അഭിപ്രായപ്പെടുന്നത്.
രാവിലെ മുതൽ ഗ്രൗണ്ടിൽ വൻ തിരക്കായിരുന്നു, ദിവസം കഴിയുന്തോറും തിരക്ക് കൂടി കൂടിയാണ് വരുന്നത്. മണ്ഡ്യയിൽ നിന്നുള്ള കർണാടകയുടെ അഭിമാനമായ ബന്ദൂർ (ബന്നൂർ) ഇനം, തെങ്കുരി ഇനം, കൊപ്പളിലെ മലയോര മേഖലകളിലെ ഇനം, വടക്കൻ കർണാടകയിലെ ഡെക്കാനി ഇനം, രാജസ്ഥാനിൽ നിന്നുള്ള സിരോഹി, കോട്ട, തുടങ്ങി നൂറുകണക്കിന് ഇനം ആടുകളാണ് വിൽപ്പനയ്‌ക്കെത്തിയട്ടുള്ളത്.
ഏകദേശം 10,000 രൂപയിൽ നിന്ന് ആരംഭിക്കുന്ന മൃഗങ്ങളുടെ വില ഒരു ലക്ഷം വരെ കടക്കും. നൂറ് കിലോയോളം ഭാരവും 1.2 ലക്ഷം രൂപ വിലയുള്ള കന്നഡയിൽ ‘ടഗാരു’ എന്ന് ഓമനപ്പേരുള്ള മുട്ടൻ ആടായിരുന്നു ഈദ്ഗാ മാർക്കറ്റിലെ പ്രത്യേക ആകർഷണം.
ടാഗുരു ഇനം ആടുകൾക്ക് പ്രത്യേക പരിചരണം ആവശ്യമാണ്, ബദാം, കശുവണ്ടി, പാൽ തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സുകളാണ് കഴിക്കാൻ നൽകുന്നത്. ഇതിന്റെ ഭക്ഷണത്തിന് മാത്രം പ്രതിദിനം 600 രൂപയിലധികം വരും. നൂറ് കിലോ തൊടാൻ മൂന്ന് വർഷത്തിലേറെയായി ഇതിനെ പരിപാലിക്കുന്നതെന്ന് ടഗാരു കച്ചവടക്കാരൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില വർധിച്ചതായി ഉപഭോക്താക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം ഏകദേശം 15,000 രൂപയായിരുന്നു ബന്നൂർ ആടിന്റെ വിലയെങ്കിൽ ഈ വർഷം 20,000 രൂപയോളം വന്നതായി ഉപഭോക്താവായ മുഹമ്മദ് താഹ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.