ബെംഗളൂരു : സംസ്ഥാനത്ത് കോൺഗ്രസ് മികച്ച വിജയംനേടി അധികാരത്തിലേക്കെത്തുമ്പോൾ ആരാകും മുഖ്യമന്ത്രിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രവർത്തകർ. സംഭവങ്ങൾ ഇടയിൽ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെയും അനുയായികൾ ഇരുവർക്കുംവേണ്ടി വാദിച്ചുകൊണ്ടിരുന്നു. ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം നേടി വിജയിച്ചതിനാൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ഒരുവിഭാഗം പറയുമ്പോൾ ജനകീയനേതാവായ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നാണ് മറ്റൊരുവിഭാഗം വാദിക്കുന്നത്.
മുഖ്യമന്ത്രിയാരാണെന്ന് സൂചനയെങ്കിലും കിട്ടാൻ ഞായറാഴ്ച രാവിലെ മുതൽതന്നെ പ്രവർത്തകർ ശ്രമിക്കുന്നുണ്ടായിരുന്നു. വൈകീട്ട് നിയമസഭാകക്ഷി യോഗം നടക്കുന്ന വസന്തനഗറിലെ ഹോട്ടലിലേക്ക് ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും ഒട്ടേറെ അനുയായികൾ എത്തി. എന്നാൽ, ഹോട്ടൽ പരിസരത്തേക്ക് കടക്കാൻ പോലീസ് അനുവദിച്ചില്ല. ഇതോടെ നേതാക്കൾക്കായി മുദ്രാവാക്യംവിളി തുടങ്ങി. യോഗം കഴിയുന്നതുവരെ ഹോട്ടൽ പരിസരത്തുതന്നെ പ്രവർത്തകർ കഴിച്ചുകൂട്ടി. ഒടുവിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയെന്ന വാർത്തയറിഞ്ഞശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.