ഡോ.റോബിനും രജിത്തും ബിഗ് ബോസിലേക്ക് തിരികെ എത്തുന്നു? പ്രമോ വീഡിയോ പുറത്ത് വിട്ട് ബിഗ് ബോസ്

ബിഗ് ബോസ് സീസൺ 5 അതിന്റെ 50 ദിവസങ്ങൾ കടക്കുമ്പോൾ പടി ഇറങ്ങി പോയവർ തിരികെ എത്തുന്നു. ഈ സീസണിലെ മത്സരാർത്ഥികൾ അല്ല എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

മുൻ സീസണിൽ ഏറെ ആരാധകരെ നേടിയെടുത്ത ഡോ. റോബിൻ രാധാകൃഷ്ണനും രജിത് സാറും തിരികെ എത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മുന്‍ മത്സരാര്‍ഥികളില്‍ ചിലര്‍ ഹൗസിലേക്ക് എത്തുന്നുവെന്ന സൂചന തരുന്ന പ്രമോ വീഡിയോ ആണ് ബിഗ് ബോസ് ടീം പുറത്ത് വീട്ടിട്ടുള്ളത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ മത്സരാര്‍ഥികള്‍ മറ്റൊരു സീസണില്‍ ചലഞ്ചേഴ്സായി വരുന്നത്. പ്രമോയില്‍ രണ്ട് ആളുകളുടെ ഷാഡോയാണ് കാണിച്ചിരിക്കുന്നത്.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ഒരു ഷാഡോ നാലാം സീസണില്‍ സഹമത്സരാര്‍ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരില്‍ പുറത്തായ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണന്റേതാണ്.

മറ്റൊരാൾ രജിത് സർ ആണെന്നാണ് സൂചന. ഒപ്പം കഴിഞ്ഞ സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസിന്റെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts