വന്ദേഭാരതിനു നേരെ വീണ്ടും കല്ലേറ്

ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുനേരെ ചെന്നൈയിലും കല്ലേറ്. കഴിഞ്ഞ ദിവസം ചെന്നൈക്കടുത്ത അറകോണത്തിന് സമീപം വെച്ചാണ് അജ്ഞാതരായ അക്രമികൾ കല്ലേറ് നടത്തിയത്.

മൈസൂരിൽ നിന്ന് ചെന്നൈ എം.ജി.ആർ സെൻട്രൽ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിൻ. യാത്രക്കാർക്ക് പരിക്ക് പറ്റിയില്ലെങ്കിലും സി.എട്ട് കൊച്ചിൻറെ ജനൽ തകർന്നു. അറകോണം ആർ.പി.എഫ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

മാർച്ചിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. മൈസൂരുവിലേക്കുള്ള വഴിയിൽ വന്ദേഭാരത് എക്‌സ്‌പ്രസിനുനേരെ കല്ലെറിഞ്ഞ 21കാരനെ ജോലാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ജനുവരിയുടെ പരിധിയിൽ 2022 ഫെബ്രുവരി മുതൽ 2023 ഫെബ്രുവരി വരെയുളള 72 കല്ലേറുണ്ടായതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts