ആധാർ കാർഡ് സൗജന്യമായി പുതുക്കാം; ജൂൺ 14 വരെ വരെ അവസരം

പത്ത് വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈൻവഴി സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം. ഇതുവരെ അപ്ഡേഷൻ ഒന്നും  ചെയ്തിട്ടില്ലാത്ത കാർഡുകൾ പുതുക്കാൻ തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ സൗജന്യമായി അപ് ലോഡ് ചെയ്യാം.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാവു. അക്ഷയ- ആധാർ കേന്ദ്രങ്ങൾ വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നൽകണം. നവജാത ശിശുക്കൾക്കുൾപ്പെടെ ആധാറിന് എൻറോൾ ചെയ്യാം. 5 വയസിന് താഴെയുള്ള കുട്ടികളുടെ എൻറോൾമെന്റിന് ബയോമെട്രിക്സ് വിവരങ്ങൾ ശേഖരിക്കേണ്ടതില്ല. എന്നാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും ഹാജരാക്കണം.

  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ

കുട്ടികളുടെ ആധാർ ബയോമെട്രിക്സ് എന്നിവ 5, 15 വയസുകളിൽ നിർബന്ധമായും പുതുക്കണം. 5 വയസ്സുകാർക്ക് 7 വയസ് വരെയും 15 കാർക്ക് 17 വയസ് വരെയും പുതുക്കൽ സൗജന്യമാണ്. ഇത് കഴിഞ്ഞുള്ള എൻറോൾമെൻ്റിന് 100 രൂപ ഫീസ് നൽകേണ്ടി വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us