ബിജെപി പ്രകടന പത്രികയെ പരിഹസിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളതെന്ന് കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി പറയുന്നതെല്ലാം വ്യാജ വാഗ്ദാനങ്ങളാണ്. നടപ്പാക്കാൻ കഴിയുന്ന പ്രകടനപത്രികയാണ് ഞങ്ങൾ പുറത്തിറക്കുന്നത്. അതാണ് ഞങ്ളും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. 2018ൽ ബി.ജെ.പി 600 വാഗ്ദാനങ്ങൾ നൽകിയതിൽ 55 എണ്ണം മാത്രമാണ് നടപ്പാക്കിയത്. എന്നാൽ ഞങ്ങൾ 165 വാഗ്ദാനങ്ങൾ നൽകിയതിൽ 158 എണ്ണവും നടപ്പാക്കി. അതാണ് വ്യത്യാസം സിദ്ധരാമയ്യ പറഞ്ഞു.

  മാസങ്ങളായി ശമ്പളം മുടങ്ങി; ഇന്ദിര കാന്റീൻ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

ഇന്ന് രാവിലെ ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയത്. ഏക സിവിൽ കോഡും ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ പ്രധാന വാഗ്ദാനങ്ങൾ. ഉന്നതതല സമിതി നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ എത്രയും വേഗം സംസ്ഥാനത്തുനിന്ന് പുറത്താക്കാൻ എൻ.ആർ.സിയും നടപ്പാക്കുമെന്നാണ് പ്രകടനപത്രികയിൽ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു
[masterslider id="10"]

Related posts