കൊളംബോ: ശ്രീലങ്കയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗീയകലാപങ്ങളെ നേരിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് ഔദ്യോഗിക വക്താവ് നല്കുന്ന വിശദീകരണം.
ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കാന്‍ഡിയാണ് വര്‍ഗ്ഗീയ കലാപത്തിന്റെ പ്രധാന കേന്ദ്രം. അതുകൂടാതെ, ശ്രീലങ്കയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഘാര്‍ഷവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളുടെ ഭാഗമായി അനവധി വീടുകളും കടകളും തകര്‍ന്നിരുന്നു.
സംഘര്‍ഷകേന്ദ്രമായ കാന്‍ഡിയില്‍ തിങ്കളാഴ്ച്ച തന്നെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഒരു സിംഹള യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തോടെയാണ് കലാപത്തിന് തുടക്കമായതെന്ന് ഒരു ശ്രീലങ്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനുശേഷം ഒരു മുസ്ലിം യുവാവിന്റെ കട ഒരു കൂട്ടം ആളുകള്‍ തീയിട്ടു നശിപ്പിച്ചതോടെയാണ് കാന്‍ഡിയില്‍ പ്രശ്നങ്ങള്‍ നിയന്ത്രണാതീതമായത്. തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പോലിസ് സേനയെ അയച്ചിരുന്നു.
ശ്രീലങ്കയിലെ 2.10 കോടി വരുന്ന ജനസംഖ്യയില്‍ 70 ശതമാനവും ബുദ്ധമതവിശ്വാസികളാണ്. ഹിന്ദുകളായ തമിഴ് വംശജര്‍ വെറും 13 ശതമാനം മാത്രം. ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലീങ്ങളും, 7.4 ക്രിസ്ത്യാനികളുമാണ്. അഭ്യന്തരകലാപം പതിവായിരുന്ന ശ്രീലങ്ക എല്‍ടിടിയുടെ പതനത്തോടെയാണ് ശാന്തമായത്.
ഭൂരിപക്ഷമായ ബുദ്ധിസ്റ്റുകളും ന്യൂനപക്ഷമായ മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷം വീണ്ടുമൊരു കൂട്ടക്കുരിതിയലേക്ക് ലങ്കയെ എത്തിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അതേസമയം, ത്രിരാഷ്ട്ര ടി-20 ക്രിക്കറ്റ് പരമ്പരയില്‍ പങ്കെടുക്കാനായി ഇന്ത്യ, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമുകള്‍ ഇപ്പോള്‍ ലങ്കയിലുണ്ട്. കൊളംബോയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും നിദാഹസ് ട്രോഫി പ്രശ്നമൊന്നും കൂടാതെ നടക്കുമെന്നും സര്‍ക്കാരും ബോര്‍ഡും അറിയിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.