അഖിൽ മാരാർക്ക് മോഹൻ ലാലിന്റെ താക്കീത്

ഭാര്യയെ തല്ലുന്നത് വലിയ കാര്യമാണോ? അഖിൽ മാരാരെ ചോദ്യം ചെയ്ത് ലാലേട്ടൻ.

കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡിൽ താൻ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞിരുന്നു. ഇത് പുറത്ത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ഇത്തവണ ലാലേട്ടൻ സൂം കോളിലൂടെ എത്തിയത് ജപ്പാനിൽ നിന്നാണ്.

നമ്മൾ വാക്കുകൾ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്, എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. ശേഷമാണ് അഖിലിനോട് ഈ കാര്യം അവതരിപ്പിച്ചത്.

  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും

ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കരുതുന്നത് എന്ന് മോഹൻലാൽ അഖിലിനോട് ചോദിക്കുന്നത്. കോടിക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാൻ അഖിൽ മാരാറിന് പറയാൻ സ്വാതന്ത്ര്യം ഉണ്ടോ. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ ഞാൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നു. അങ്ങനെ പറയാൻ പാടുണ്ടോ എന്നും മോഹൻലാൽ ചോദിച്ചു. 

വീട്ടിൽ സംഭവിച്ച കാര്യമാണ് പറഞ്ഞത്. എന്ന് കരുതി വീട്ടിൽ സന്തോഷത്തിനൊന്നും ഒരു കുറവും ഇല്ല’ എന്നാണ് അഖിൽ മറുപടി നൽകിയത്.

  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ

ഷോയിലെ ശോഭ, മനീഷ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞു. സൂക്ഷിച്ച് സംസാരിക്കാൻ താക്കീത് നൽകിയതാണ് ഇന്നത്തെ എപ്പിസോഡിൽ ലാലേട്ടൻ മടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
[masterslider id="10"]

Related posts