രാഹുൽ ഗാന്ധിയുടെ മാനസിക പ്രായം അഞ്ച് വയസ്സുള്ള കുട്ടിയുടേതിന് സമാനം; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ബെംഗളൂരു:  കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാകുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുതിയ ആരോപണങ്ങ ഉന്നയിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു, രാഹുൽ ഗാന്ധിയുടെ മാനസിക പ്രായം അഞ്ച് വയസ്സുള്ള കുട്ടിയുടേതിന് സമാനമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞത്.

ഏപ്രിൽ 26 ബുധനാഴ്ച കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് ചൗഹാൻ ഈ പരാമർശം നടത്തിയത്. കഴിഞ്ഞ മാസം ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയതിന് രാഹുലിനെ വിമർശിച്ചു, കോൺഗ്രസ് നേതാവിന് “എന്താണ് സംസാരിക്കേണ്ടതെന്ന്” അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയ്ക്ക് 50 വയസ്സായി, പക്ഷേ അദ്ദേഹത്തിന്റെ മാനസിക പ്രായം അഞ്ചാണ്. കോടതി ശിക്ഷ വിധിച്ചപ്പോൾ അദ്ദേഹം പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തി. എന്ത് പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. വാഗ്ദാനങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിവുണ്ടോ? എന്നും ചൗഹാൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു: മെയ് ഒന്നുമുതൽ പുതിയ നിരക്ക്; വർധന എപ്പോൾ മുതലെന്ന് അറിയാൻ വായിക്കാം ;
[masterslider id="10"]

Related posts

Click Here to Follow Us