ബെംഗളൂരു : വൈറ്റ്ഫീൽഡിലെക്കും തിരിച്ചുമുള്ള നരകതുല്യമായ റോഡ് യാത്ര ഇനി പഴയകഥ. കാലങ്ങളായി നഗരം കാത്തിരുന്നപാതയായ കെ.ആർ. പുരം – വൈറ്റ് ഫീൽഡ് മെട്രോപാതയിലൂടെ ആദ്യദിനം യാത്രചെയ്യാനെത്തിയത് നൂറുകണക്കിനാളുകളാണ്. ആദ്യദിനത്തിൽ ഇരുദിശകളിലേക്കും ആദ്യ ട്രെയിനിൽ കയറാൻ എത്തിയവരെ റോസാപൂ നൽകിയാണ് ജീവനക്കാർ വരവേറ്റത്.
നഗരം ഇന്നലെ നേരെത്തെ ഉണർന്ന് കെ.ആർ. പുരം – വൈറ്റ്ഫീൽഡ് മെട്രോ യാത്ര ആഘോഷമായി ഏറ്റെടുത്തു. ഒട്ടേറെ ഐ.ടി. സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ ഐ.ടി. മേഖലയിലുള്ളവർക്ക് വലിയനേട്ടമാണ് പുതിയ പാതയെന്നാണ് വിലയിരുത്തൽ.
ആദ്യ മെട്രോ ഓടിത്തുടങ്ങിയിട്ട് 12 വർഷം ആയെങ്കിലും വൈറ്റ്ഫീൽഡ് മേഖലയിലേക്ക് മെട്രോ യാത്ര ചെയ്യാനുള്ള ജനത്തിന്റെ ആഗ്രഹം ഇന്നലെയാണ് സഫലമായത്. പ്രവൃത്തിദിനം തുടങ്ങുന്ന തിങ്കളാഴ്ച മുതൽ കൂടുതൽ പേർ ഈ പാത ഉപയോഗിച്ചുതുടങ്ങുമെന്നാണ് മെട്രോ റെയിൽ കോർപ്പറേഷന്റെ പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.