വധു യഥാർത്ഥ പ്രായം മറച്ചുവച്ചു, വിവാഹം ഹൈക്കോടതി അസാധുവാക്കി

ബെംഗളൂരു: വിവാഹ സമയത്ത് യഥാര്‍ത്ഥ പ്രായം മറച്ചു വച്ചെന്ന യുവാവിന്റെ പരാതിയില്‍ കര്‍ണാടക ഹൈക്കോടതി വിവാഹ ബന്ധം റദ്ദാക്കി.

ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിജയകുമാര്‍ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

2014ലായിരുന്നു ഇവരുടെ വിവാഹം. ആ സമയത്ത് യുവതിക്ക് 36 വയസേ പ്രമായമുള്ളൂ എന്നായിരുന്നു അവരുടെ അമ്മയും സഹോദരനും ഉള്‍പ്പെടെ പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ വിവാഹത്തിന് സമ്മതിച്ചത്.

എന്നാല്‍, പിന്നീട് യുവതി രോഗബാധിതയാണെന്നും അവര്‍ക്ക് 41 വയസ് പ്രായമുണ്ടെന്നും ഹര്‍ജിക്കാരന്‍ അറിയുന്നത്.

പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും മറച്ചു വച്ച്‌ വിവാഹം നടത്തിയത് വഞ്ചനയും തെറ്റിദ്ധരിപ്പിക്കലുമാണ്. അതിനാല്‍ വിവാഹം അസാധുവായി പ്രധ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
[masterslider id="10"]

Related posts