പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി അപ്പാര്‍ട്ട്‌മെന്‍റിന്‍റെ പത്താം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു.

ഹൈഗ്രൗണ്ട്സ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ സഞ്ജയ് നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്‌തത്.

ചാലൂക്യ സര്‍ക്കിളിലെ എച്ച്‌പി അപ്പാര്‍ട്ട്‌മെന്‍റിന്‍റെ പത്താം നിലയില്‍ നിന്ന് ചാടിയ പെണ്‍കുട്ടി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്‌ത കാറിലേക്ക് വന്നു പതിച്ചു. വീഴ്‌ചയില്‍ രക്തസ്രാവമുണ്ടായി തല്‍ക്ഷണം മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ച പെണ്‍കുട്ടിയുടെ പിതാവ് അരവിന്ദ് സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയർ ആണ്.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുത്ത എച്ച്‌പി അപ്പാര്‍ട്ടുമെന്‍റിലല്ല പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് തൊട്ടടുത്തുള്ള മറ്റൊരു അപ്പാര്‍ട്ട്‌മെന്‍റില്‍ കയറാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റിക്കാര്‍ അകത്തേക്ക് കടത്തിയില്ലെന്നും വിവരമുണ്ട്. ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഹൈഗ്രൗണ്ട്സ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts