ബജറ്റവതരണ ദിനം സിദ്ധരാമയ്യ എത്തിയത് ചെവിയിൽ പൂ ചൂടി 

ബെംഗളൂരു: ബജറ്റവതരണ ദിവസം നിയമസഭയിൽ ചെവിയിൽ പൂവ് വെച്ചെത്തി നേതാവ് സിദ്ധരാമയ്യ.

ജനങ്ങളുടെ അവസ്ഥ ഇതാണെന്നും അവരെ സർക്കാർ വിഡ്ഢികളാക്കുകയാണ് എന്നും ആരോപിച്ചാണ് ചെവിയിൽ പൂവ് വെച്ചെത്തിയത്. ഇത് ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

തുടർന്ന് സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ സഭയിൽ ബഹളമുണ്ടായി. തുടർന്ന് ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങളോട് സ്പീക്കർ ആവശ്യപ്പെട്ടു. 

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സർക്കാർ പ്രീയൂണിവേർസിറ്റിയിലും സർക്കാർ കോളേജുകളിലും പഠിക്കുന്ന എട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും വികസനത്തിനായി ഏകദേശം 1000 കോടി രൂപ അനുവദിച്ചു. കർണാടക രാമനഗരയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 1600 കോടി രൂപയിലേറെയാണ് ബെംഗളൂരു റോഡുകൾക്കായി മുഖ്യമന്ത്രി അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts