അമ്മയുടെ കാമുകന്‍ മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

KIDS CHILD RAPE

ബെംഗളൂരു : സംസ്ഥാനത്ത് മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ കാമാക്ഷിപാല്യ പൊലീസ് പരിധിയില്‍ തിങ്കളാഴ്ചയാണ് സംഭവം.

കേസുമായി ബന്ധപ്പെട്ട് 26കാരനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്ര നിര്‍മാണശാലയിലെ ജീവനക്കാരിയായ കുട്ടിയുടെ മാതാവുമായി ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകളും വീട്ടില്‍ തനിച്ചായിരുന്നു താമസം.

  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

അമ്മ വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ തലയില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കുട്ടിയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി നിമിഷാ നായര്‍ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us