‘പുണ്യകോടി ദത്തു യോജന’പദ്ധതിയ്ക്കായി ജീവനക്കാരുടെ ശമ്പളം പിടിക്കും

ബെംഗളൂരു: കന്നുകാലികളുടെ ക്ഷേമത്തിനായി സർക്കാർ പ്രഖ്യാപിച്ച ‘പുണ്യകോടി ദത്തു യോജന’ പദ്ധതിക്കായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നു.

ഒറ്റത്തവണ സംഭാവന എന്ന രീതിയിൽ 80- 100 കോടി രൂപയോളം സ്വരൂപിക്കലാണ് ലക്ഷ്യം.  ഈ മാസം 25-നകം ബന്ധപ്പെട്ട വകുപ്പുകളിലെ ശമ്പള വിതരണ അതോറിറ്റികളെ രേഖാമൂലം അറിയിക്കണം.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

ഗ്രൂപ്പ്-എ ജീവനക്കാർ 11,000 രൂപ, ഗ്രൂപ്പ്-ബി 4,000 രൂപ, ഗ്രൂപ്പ്-സി 400 രൂപ എന്നിങ്ങനെയാണ് നൽകേണ്ടത്. ഡി വിഭാഗത്തെ ഒഴിവാക്കി. തുക മൃഗസംരക്ഷണ, വെറ്ററിനറി സേവന വകുപ്പിന് കൈമാറും. കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. ഷഡാക്ഷരി ഈ വിഷയത്തിൽ സർക്കാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts