അലയന്‍സ് എയറിന്റെ മൈസൂരു – കൊച്ചി വിമാന സര്‍വീസ് നിര്‍ത്തുന്നു

ബെംഗളൂരു: അലയന്‍സ് എയറിന്റെ മൈസൂരു – കൊച്ചി വിമാന സര്‍വീസ് നാളെ മുതല്‍ അവസാനിപ്പിക്കുന്നു. മൈസൂരുവില്‍ നിന്ന് കേരളത്തിലെക്കുളള ഏക വിമാന സര്‍വീസാണ് നിര്‍ത്തുന്നത്.

ബെംഗളൂരുവില്‍ നിന്ന് മൈസൂരു വഴി കൊച്ചിയലെത്തുന്ന വിമാനം പിന്നീട് ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ് പോകുന്നത്. കൊച്ചി – അഗത്തി സര്‍വീസ് നഷ്ടത്തിലായതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമായി അലയന്‍സ് എയര്‍ നല്‍കുന്ന വിശദീകരണം. 10.30 നു മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് 11.15ന് കൊച്ചിയിലെത്തുന്ന വിമാനം മിക്കദിവസവും നിറഞ്ഞാണ് പുറപ്പെട്ടിരുന്നത്.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

മൈസൂരുവിലെ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ആശ്രയിച്ചിരുന്ന സര്‍വീസ് നിര്‍ത്തലാക്കുന്നത്. തെക്കന്‍ കേരളത്തിലേക്ക് മൈസൂരുവില്‍ നിന്ന് ബെംഗളൂരു വഴിയുളള കൊച്ചുവേളി എക്‌സ്പ്രസ് മാത്രമാണ് ഏക ട്രെയിന്‍ സര്‍വീസ്. ബന്ദിപ്പൂര്‍ വഴി രാത്രി യാത്ര നിരോധനമുളളതിനാല്‍ കുട്ട, മാനന്തവാടി വഴി ചുറ്റിവേണം റോഡ് മാര്‍ഗം തെക്കന്‍ കേരളത്തില്‍ എത്താന്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts