ബൈക്കിൽ യാത്ര ചെയ്യവേ കഴുത്തിൽ ചരട് കുടുങ്ങി 5 വയസുകാരൻ മരിച്ചു

ബെംഗളൂരു: പട്ടം പറത്താൻ ഉപയോഗിക്കുന്ന മഞ്ച ചരട് കഴുത്തിൽ കുരുങ്ങി അഞ്ചുവയസുകാരൻ മരിച്ചു. ഹുക്കേരി താലൂക്കിലെ യമകനമരടിക്ക് സമീപം താമസിക്കുന്ന വർധന എരന്ന ബേലി ആണ് മരിച്ചത്. ബെലഗാവിയിലെ ദേശീയ പാതയിലാണ് മരണത്തിനിടയാക്കിയ സംഭവം നടന്നത്.

ദീപാവലി പ്രമാണിച്ച്‌ പുതുവസ്‌ത്രം വാങ്ങാനായി കുട്ടിയും അച്ഛനും ബെലഗാവി നഗരത്തിലേക്ക് പോയതായിരുന്നു. വസ്‌ത്രം വാങ്ങി മടങ്ങിവരുമ്പോൾ ബൈക്കിൻറെ മുൻവശത്തിരുന്ന കുട്ടിയുടെ കഴുത്തിൽ മഞ്ച ചരട് വന്ന് കുരുങ്ങുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

അതേസമയം സംസ്ഥാനത്ത് നിരോധിച്ച മഞ്ച ചരട് ഇപ്പോഴും മാർക്കറ്റിൽ സുലഭമാണെന്നതിന്റെ തെളിവാണ് ഈ അപകടമരണം. മഞ്ച ചരട് പൂർണമായും നിരോധിക്കാനാവശ്യമായ നടപടികൾ ജില്ലാ ഭരണകൂടവും പോലീസും സ്വീകരിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
[masterslider id="10"]

Related posts