ദുരഭിമാനക്കൊല, 4 പേർ അറസ്റ്റിൽ

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ആൺ കുട്ടിയെയും കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവും സഹോദരനും ഉൾപ്പെടെ 4 പേരെ പോലീസ് പിടികൂടി.

പെൺകുട്ടിയുടെ പിതാവ് പരപ്പ കരടി, സഹോദരൻ രവി ഹുല്ലുന്നവാര എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെ പ്രണയം മുന്നോട്ട് പോയ പെൺകുട്ടിയെയും യുവാവിനെയും വിവാഹത്തെക്കുറിച്ച് സംസാരിക്കാം എന്ന വ്യാജേന രണ്ടു വാഹനങ്ങളിൽ കൊണ്ട് പോയി യാത്രയ്ക്കിടെ കൊലപെടുത്തുകയായിരുന്നു. പെൺ കുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചും യുവാവിനെ ക്രൂരമായി മർദ്ദിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts