ബെംഗളൂരു മർച്ചന്റ്സ് അസോസിയേഷൻ പ്രഥമ വാർഷിക സമ്മേളനവും ഓഫിസ് ഉദ്ഘാടനവും നാളെ ഫ്രേസർ ടൗൺ എംപയർ യോലെ ഗ്രാൻഡിൽ

ബെംഗളൂരു : ബെംഗളൂരു മർച്ചന്റ്സ് അസോസിയേഷൻ പ്രഥമ വാർഷിക സമ്മേളനവും ഓഫിസ് ഉദ്ഘാടനവും നാളെ ഫ്രേസർ ടൗൺ എംപയർ യോലെ ഗ്രാൻഡിൽ നടക്കും. വൈകിട്ടു 3.30ന് ആരംഭിക്കുന്ന ചടങ്ങ് മന്ത്രി കൃഷ്ണ ബൈരഗൗഡ ഉദ്ഘാടനം ചെയ്യും. നന്ദിദുർഗ റോഡിലെ പുതിയ ഓഫിസ് ഉദ്ഘാടനം മന്ത്രി ആർ. റോഷൻ ബേഗ് നിർവഹിക്കും.

കോർപറേറ്റർ എം.കെ. ഗുണശേഖർ മുഖ്യപ്രഭാഷണം നടത്തും. വ്യാപാരികൾക്കായി നടത്തുന്ന മോട്ടിവേഷൻ ക്ലാസിനു ഷാഫി മുഹമ്മദ്, കെ. ഷാഹിർ എന്നിവർ നേതൃത്വം നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.പി. അബ്ദുള്ള, ജനറൽ സെക്രട്ടറി പി.വി. അഷ്റഫ് എന്നിവർ പറഞ്ഞു. നഗരത്തിലെ സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയ പദ്ധതികൾക്കു സമ്മേളനത്തിൽ രൂപം നൽകും.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts