സിനിമാ പ്രവർത്തകയെ പീഡിപ്പിച്ചു, പ്രതി ഒളിവിൽ 

ബെംഗളൂരു: സിനിമാ മേഖലയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ വ്യവസായി ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.

യുവതിയെ ബിസിനസ് ആവശ്യത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത് . സംഭവശേഷം ഒളിവിലായ പ്രതിയെ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്നാണ് സൂചന.

യുവതിയുടെ അകന്ന ബന്ധുവാണ് ഈ വ്യവസായി. യുവതി സാമ്പത്തിക സഹായത്തിനായാണ് വ്യവസായിയെ സമീപിച്ചത്. സംരംഭത്തിനു പിന്തുണ നൽകിയ വ്യവസായി പിന്നീട് മറ്റു കാര്യങ്ങൾ സംസാരിക്കാനായി യുവതിയെ വിളിച്ചു വരുത്തി ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.

  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്

ബന്ധുവായതുകൊണ്ടു തന്നെ യാതൊരു സംശയത്തിനും വഴിവെയ്ക്കാതെ വ്യവസായി സാഹചര്യം മുതലെടുത്തു. യുവതിയെ ബലമായി കടന്നു പിടിക്കുകയും പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം യുവതിയുടെ മാനസീക നില തകർന്നിരുന്നുവെന്നും  നാലുദിസത്തിനു ശേഷമാണ് യുവതി പരാതി നൽകിയത്. സംഭവം ഓഗസ്റ്റ് 6 നാണ് നടന്നത് പരാതി നൽകിയത് ഓഗസ്റ്റ് 10 നാണ് . സംഭവത്തിൽ പോലീസ് കേസ്സെടുത്തു വ്യവസായിക്കായി സജീവമായി പരിശോധന നടത്തുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബഹിരാകാശത്ത് പുതിയ ചരിത്രം; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ; 1970ലെ റെക്കോര്‍ഡ് മറികടന്ന് ആര്‍ട്ടിമിസ് 2 സംഘം
[masterslider id="10"]

Related posts

Click Here to Follow Us