ഒരു ‘കുഞ്ഞു’ വിശേഷവുമായി നടി വിദ്യ ബാലൻ 

ബോളിവുഡിലെ പുരുഷ താരങ്ങൾക്ക് മാത്രം സാധ്യമാണെന്ന് കരുതിയിരുന്ന ബോക്‌സ് ഓഫീസ് വിജയങ്ങൾ നേടിയിട്ടുള്ള താരമാണ് വിദ്യ ബാലൻ.

ഈ പാതയിലൂടെയാണ്  ഇന്നത്തെ പല നായികമാരും സഞ്ചരിച്ച് വിജയം നേടിയത്. കഹാനി, ഡേർട്ടി പിക്‌ചർ തുടങ്ങിയ സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ഞെട്ടിച്ച വിദ്യാ ബോക്‌സ് ഓഫീസ് വിജയത്തിന് പുരുഷ താരത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു.

2012 ൽ വിദ്യ ബാലനും നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയ കഥയെക്കുറിച്ച് വിദ്യ അധികം സംസാരിക്കാറില്ല. ഒരു അവാർഡ് ഷോയിൽ വച്ചാണ് വിദ്യയും സിദ്ധാർത്ഥും പരിചയപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. ഇതിനിടെ ഇപ്പോഴിതാ വിദ്യയുടെ വ്യക്തിജീവിതം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.

  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം

ഇന്നലെയായിരുന്നു ബോളിവുഡ് താരം ഹുമ ഖുറേഷിയുടെ ജന്മദിനം. ഹുമയുടെ അടുത്ത സുഹൃത്താണ് വിദ്യ. അതുകൊണ്ട് തന്നെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ വിദ്യയും എത്തിയിരുന്നു. ഈ വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. വീഡിയോയിൽ വിദ്യ ധരിച്ചിരിക്കുന്നത് ലൂസ് ആയ വസ്ത്രമായിരുന്നു. താരം തന്റെ വയറ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ കാരണം വിദ്യ ബാലൻ ഗർഭിണിയാണെന്നുമാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തലുകൾ.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

തരത്തിന് ആശംസകൾ നേർന്നു കൊണ്ട് നിരവധി കമെന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാൽ ഈ വാർത്തയുമായി ബന്ധപ്പെട്ട വിദ്യാ ബാലൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts