ഗൗരി ലങ്കേഷ് കൊലപാതകം, ആദ്യഘട്ട വിചാരണ പൂർത്തിയായി 

ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലപാതക കേസിലെ ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും.

വിചാരണ നടക്കുന്ന ബെംഗളൂരു പ്രത്യേക കോടതിയിൽ ആറ് സാക്ഷികളും മൊഴി നൽകി.

കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ നാല് ദിവസത്തെ സാക്ഷികളുടെ മൊഴി. പ്രതികളിലൊരാളായ കെ ടി നവീൻകുമാറിന്റെ സഹായ കൊലപാതകം മുമ്പ് എയർഗൺ വാങ്ങിയിരുന്നതായി മൈസൂരിലെ വ്യാപാരി സയ്യിദ് സുബൈർ കോടതിയിൽ വ്യക്തമാക്കി. ഈ എയർഗൺ പ്രതികൾ പരിശീലനത്തിന് ഉപയോഗിച്ചിരുന്നെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

തീവ്രഹിന്ദുത്വ സംഘടനകളെ രൂക്ഷമായി വിമർശിക്കുന്ന ഗൗരി ലങ്കേഷിന്റെ പ്രസ്താവനകൾ പ്രതികളെ പ്രകോപിപ്പിച്ചതായി പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് വീടിനു സമീപം ചിലരെ കണ്ടതായി സഹോദരി കവിത ലങ്കേഷ് കോടതിയിൽ മൊഴി നൽകിയിരുന്നു.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് അഞ്ചു വർഷത്തിന് ശേഷമാണ് കേസിൻറെ വിചാരണ തുടങ്ങിയത്. 18 പേരെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണ സംഘം 2018 നവംബർ 23 നാണ് കുറ്റപത്രം സമർപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts