രാത്രി പെയ്ത കനത്ത മഴയിൽ മുങ്ങി ബെംഗളൂരു: മജസ്റ്റിക്, മാർക്കറ്റ്, വിജയനഗർ റോഡുകൾ തടാകങ്ങളായി; നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

ബെംഗളൂരു: സിലിക്കൺ സിറ്റിയായ ബെംഗളൂരുവിൽ തിങ്കളാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയിലും ഇടിമിന്നലിലും നഗര ജീവിതം താറുമാറായി. രാത്രി മുഴുവൻ നീണ്ടുനിന്ന ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലായി തടാകങ്ങൾക്ക് സമാനമായി. മജസ്റ്റിക്, കെ.ആർ. മാർക്കറ്റ്, ചാമരാജ്പേട്ട്, ശാന്തിനഗർ, വിജയനഗർ, കെങ്കേരി, ദീപാഞ്ജലിനഗർ, രാജാജിനഗർ തുടങ്ങിയ നഗരമധ്യത്തിലെ പ്രദേശങ്ങളിലും അഞ്ജനപൂർ, ഗോട്ടിഗെരെ, ബനശങ്കരി, കൊണനകുണ്ടെ, ആർ‌ബി‌ഐ ലേഔട്ട്, കുമാരസ്വാമി ലേഔട്ട്, റിച്ച്മണ്ട് സർക്കിൾ, എം.ജി. റോഡ്, നന്ദിനി ലേഔട്ട്, ശേഷാദ്രിപുരം, മല്ലേശ്വരം, ഗിരിനഗർ, മഡിവാല എന്നിവിടങ്ങളിലും കനത്ത മഴയാണ് പെയ്തത്. രാത്രി വൈകിയും…

Read More

ബെംഗളൂരുവിൽ നടക്കാൻ പോയ വയോധികൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു, പ്രതിഷേധവുമായി നാട്ടുകാർ

ബെംഗളൂരു: മൈസൂർ റോഡിലെ രാജരാജേശ്വരി ആശുപത്രിക്ക് പിൻവശത്തുള്ള പോസ്റ്റ് ഓഫീസിന് സമീപം പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പ്രഭാതസवारीക്കിറങ്ങിയ നാഗരാജ് (60) എന്ന തൊഴിലാളിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പെട്ടെന്ന് മുന്നിലെത്തിയ കാട്ടാന നാഗരാജിനെ തുമ്പിക്കൈ കൊണ്ട് ഉയർത്തി നിലത്തടിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നിന്നും കഗ്ഗലിപൂർ വനമേഖല വഴിയാകാം ആന നഗരാതിർത്തിയിലേക്ക് കടന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ള ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ, വനം വകുപ്പിന്റെ അനാസ്ഥയാണ് ദുരന്തത്തിന്…

Read More

വ്യാജമരുന്ന് മാഫിയയിലെ പ്രമുഖൻ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന വ്യാജമരുന്ന് നിർമാണ-വിതരണ സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ ആർ. പ്രശാന്ത് ബാബുവിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 5.30-ഓടെ ഷാർജയിൽ നിന്ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നപ്പോഴാണ് ഇയാൾ പിടിയിലായത്. ബംഗളൂരുവിലെ പാപ്പറെഡ്ഡിപാളയ സ്വദേശിയും മെഡിക്കൽ റെപ്രസന്റേറ്റീവുമായ പ്രശാന്ത് ബാബു, തവറെക്കെരെയിലെ വ്യാജമരുന്ന് നിർമാണ കേന്ദ്രത്തിന്റെ പ്രധാന കണ്ണികളിൽ ഒരാളാണ്. ഓഗസ്റ്റ് 18-നാണ് രാമനഗര-ബംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്കടുത്ത് തവറെക്കെരെയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന വ്യാജമരുന്ന് കേന്ദ്രം പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കണ്ടെത്തിയത്. അഞ്ചു…

Read More

താരനിശയും ആദ്യമായി ദസറ കമ്പളയും; മൈസൂറിനെ ഇളക്കിമറിക്കാൻ യുവ ദസറയ്ക്ക് ഒക്ടോബർ 13-ന് മൈസൂരുവിൽ തുടക്കം; ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ

ബെംഗളൂരു: പ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ‘യുവ ദസറ 2026’ ഒക്ടോബർ 13 മുതൽ 17 വരെ മൈസൂരു റിംഗ് റോഡിലെ ജ്വാലാമുഖി ത്രിപുരസുന്ദരി ക്ഷേത്രത്തിന് സമീപം നടക്കും. ‘പുതിയ സംഗീതം’ എന്ന പ്രമേയത്തിൽ അഞ്ച് ദിവസങ്ങളിലായി വൈകുന്നേരം 5:30 മുതൽ രാത്രി 10:30 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 13-ന് പ്രശസ്ത നൃത്തസംവിധായകനും നടനുമായ പ്രഭുദേവ യുവ ദസറ ഉദ്ഘാടനം ചെയ്യും. മൈസൂർ ജില്ലാ ചുമതലയുള്ള മന്ത്രി ഡോ. യതീന്ദ്ര സിദ്ധരാമയ്യ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. എല്ലാ ദിവസവും വൈകുന്നേരം…

Read More

അമിതവേഗതയിലെത്തിയ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; റോഡ് ഉപരോധിച്ച് വൻ പ്രതിഷേധം

ബെംഗളൂരു: കനകപുര റോഡിൽ ബൈപ്പാസ് നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കഗ്ഗലിപുരയിൽ വീണ്ടും ദാരുണ റോഡപകടം. കഗ്ഗലിപുര പട്ടറെഡ്ഡിപാളയത്തിന് സമീപം തിങ്കളാഴ്ച രാവിലെ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന 57 കാരി തൽക്ഷണം മരിച്ചു. രാവിലെ 11 മണിയോടെ ദമ്പതികളായ നാഗരത്നയും ഭർത്താവും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് കഗ്ഗലിപുര പോലീസ് അറിയിച്ചു. വേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയും സ്കൂട്ടറിന്റെ പിന്നിലിരുന്ന നാഗരത്നയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടത്തിൽ ഭർത്താവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ച നാഗരത്നയുടെ…

Read More

ബെംഗളൂരുവിനെ നടുക്കി അഡിഗാസ് ഹോട്ടലിന് മുന്നിൽ റോഡിൽ തീഗോളമായി ലോറി

ബെംഗളൂരു: കനകപുര മെയിൻ റോഡിൽ അഡിഗാസ് ഹോട്ടലിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് വൻ തീപിടിത്തം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ ലോറിയുടെ മുൻഭാഗത്തേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ശക്തമായ കൂട്ടിയിടിയെത്തുടർന്ന് ലോറിയുടെ മുൻഭാഗത്തുനിന്ന് വലിയ തോതിൽ പുകയും തീയുമുയർന്നത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അപകടത്തിൽ നിസാര പരിക്കുകളോടെ ലോറി ഡ്രൈവർ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘമാണ് തീ പൂർണ്ണമായും അണച്ചതെന്ന് തലഘട്ടപ്പുര ട്രാഫിക് പോലീസ്…

Read More

ഗൂഗിളിന്റെ 28-ാം ജന്മദിനാഘോഷം: ബെംഗളൂരു ഓഫീസിലെ വർണ്ണാഭമായ ചടങ്ങുകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ജീവനക്കാരി

ഗൂഗിളിന്റെ 28-ാം ജന്മദിനാഘോഷം: ബെംഗളൂരു ഓഫീസിലെ വർണ്ണാഭമായ ചടങ്ങുകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ജീവനക്കാരി ഗൂഗിളിന്റെ 28-ാം ജന്മദിനം ബെംഗളൂരുവിലെ അനന്ത ഓഫീസിൽ വിപുലമായി ആഘോഷിച്ചു. വർണ്ണാഭമായ അലങ്കാരങ്ങളും പ്രത്യേക ഗൂഗിൾ തീം കേക്കും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും നിറഞ്ഞ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഗൂഗിളിലെ സാങ്കേതിക വിദഗ്ദ്ധയായ ഗസൽ അറോറയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. മനോഹരമായ പേപ്പർ അലങ്കാരങ്ങൾ, ഹൃദയാകൃതിയിലുള്ള മാലകൾ, വർണ്ണ സ്ട്രീമറുകൾ എന്നിവയാൽ അലങ്കരിച്ച ഓഫീസ് പശ്ചാത്തലമാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. ഗൂഗിളിന്റെ വിവിധ ഉൽപ്പന്നങ്ങളുടെ ഐക്കണുകളും ജെല്ലി ബീനുകളും കൊണ്ട്…

Read More

ഇത് നമ്മുടെ ബാബുവല്ലേ!” ബംഗാളി ബീഡി കവറിൽ നടൻ സിദ്ദിഖിന്റെ ചിത്രം കണ്ട് ഞെട്ടി മലയാളികൾ; പിന്നിലെ കഥ;

മലയാളത്തിന്റെ പ്രിയ നടൻ സിദ്ദിഖിന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ച് പശ്ചിമ ബംഗാളിൽ ബീഡി വ വിൽപ്പന നടത്തുന്നത് വാർത്തയാകുന്നു. ‘ബാബു ബംഗാളി ബീഡി’ എന്ന ബ്രാൻഡിന്റെ നീലയും വെള്ളയും കലർന്ന ബീഡി കവറിലാണ് സിദ്ദിഖിന്റെ മുഖചിത്രം അച്ചടിച്ച് വന്നിരിക്കുന്നത്. ബംഗാളിൽ പ്രചാരത്തിലുള്ള ഈ ബീഡി വാങ്ങുന്ന പ്രാദേശിക ഉപഭോക്താക്കൾ കവറിലെ ചിത്രം ബീഡി കമ്പനിയുടെ ഉടമയായ ‘ബാബു’വിന്റേതാണെന്ന് കരുതാനാണ് സാധ്യത. എന്നാൽ ബംഗാളിലെത്തുന്ന ഒരു മലയാളി ഈ ബീഡിക്കവർ കണ്ടാൽ ഒറ്റനോട്ടത്തിൽത്തന്നെ ചിത്രത്തിലുള്ളത് ബാബുവല്ല, പ്രശസ്ത നടൻ സിദ്ദിഖാണെന്ന് തിരിച്ചറിയും. കച്ചവട സ്ഥാപനങ്ങളും ഉൽപന്ന…

Read More

ക്ഷേത്രത്തിൽ നിന്നുളള ശബ്ദം ഉറക്കം കളയുന്നു; പരാതി നൽകി നടൻ അല്ലു സിരീഷ്; സോഷ്യൽ മീഡിയയിൽ വിമർശനം

ഹൈദരാബാദ്: വീടിന് സമീപത്തെ ക്ഷേത്രത്തിൽ നിന്ന് അർദ്ധരാത്രി വൈകിയും ഉയർന്ന ശബ്ദത്തിൽ പാട്ട് വെക്കുന്നതിനെതിരെ പോലീസിൽ പരാതി നൽകി പ്രമുഖ തെലുങ്ക് നടനും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരീഷ്. ഹൈദരാബാദിലെ ഷെയ്ഖ്പേട്ടിലുള്ള ‘അപർണ വൺ’ അപ്പാർട്ട്മെന്റ് റസിഡന്റായ താരം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് ഹൈദരാബാദ് സിറ്റി പോലീസിന്റെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവന്നത്. വിനോബ നഗറിലെ ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് നിശ്ചിത ഡെസിബെല്ലിലും ഉയർന്ന ശബ്ദത്തിൽ പുലർച്ചെ രണ്ട്, മൂന്ന് മണി വരെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതായി സിരീഷ് ആരോപിച്ചു. മുൻപും ഫിലിം നഗർ പോലീസ്…

Read More

രാത്രി 7 മണി കഴിഞ്ഞാൽ കമ്പനിക്ക് ഉത്തരവാദിത്തമില്ല! ബെംഗളൂരുവിൽ വനിതാ ജീവനക്കാർ ഒപ്പിട്ടു നൽകേണ്ടിവരുന്ന കരാർ; ആശങ്ക ഉയർത്തി വനിതാ ജീവനക്കാർ

ബെംഗളൂരു: കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതിക്കെതിരെ ബെംഗളൂരുവിലെ വനിതാ ഐ.ടി, മറ്റ് സ്വകാര്യ സ്ഥാപന ജീവനക്കാർ രംഗത്ത്. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന വനിതകൾക്കായി ഏർപ്പെടുത്തിയിരുന്ന കർശനമായ സുരക്ഷാ മാനദണ്ഡങ്ങളിൽ ഭൂരിഭാഗവും നീക്കം ചെയ്തതാണ് വനിതാ ജീവനക്കാരെയും വിവിധ തൊഴിലാളി യൂണിയനുകളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. സെപ്റ്റംബർ നാല് മുതൽ നിലവിൽ വന്ന പുതിയ ഭേദഗതി പ്രകാരം ഡ്രൈവർമാരുടെ ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ, കൃത്യമായ യാത്രാ റൂട്ടുകൾ, വനിതാ ജീവനക്കാരുടെ ഫോൺ നമ്പറുകൾ രഹസ്യമായി സൂക്ഷിക്കൽ, അടിയന്തര സഹായത്തിനായുള്ള കൺട്രോൾ റൂമുകൾ,…

Read More