ബെംഗളൂരു മെട്രോ ഗ്രീൻ ലൈനിൽ ആദ്യ ടിറ്റഗഢ് ട്രെയിൻ; സർവീസ് തുടങ്ങി; പക്ഷേ യാത്രക്കാർക്ക് ഉടനടി സർവീസ് കൂട്ടാത്തത് എന്തുകൊണ്ട്? അറിയാൻ വായിക്കു

ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ ലൈനിൽ പുതിയ ടിറ്റാഗഢ്-സി.ആർ.ആർ.സി (Titagarh-CRRC) ട്രെയിൻ സർവീസിനായി എത്തിച്ചു. മഡവര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള 33 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലാണ് ആറ് കോച്ചുകളുള്ള പുതിയ ട്രെയിൻ ഉൾപ്പെടുത്തിയത്. നിലവിലുള്ള ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനും മെട്രോയുടെ ട്രെയിൻ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം. ടിറ്റാഗഢ് റെയിൽ സിസ്റ്റംസും ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷനും ചേർന്നാണ് ഈ ട്രെയിനുകൾ നിർമിക്കുന്നത്. ആദ്യ ട്രെയിൻ സെപ്റ്റംബർ 14-ന് ഗ്രീൻ ലൈനിൽ സർവീസിനായി ഉൾപ്പെടുത്തിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL)…

Read More

പോലീസ് വീട്ടിലെത്തി”; ഒടുവിൽ ഫോൺ പിടിച്ചെടുത്ത് സ്റ്റേഷൻ അറസ്റ്റ് രേഖപ്പെടുത്തി; എനിക്ക് വേണ്ടതും അതായിരുന്നു പ്രതികരണവുമായി ധന്യ

തൃശൂർ/കാസർഗോഡ്: ട്രാൻസ്ജെൻഡർ വ്യക്തിയായ ദീപ്തി കല്യാണിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം ഉള്ളടക്കം പങ്കുവെച്ചെന്ന പരാതിയിൽ തനിക്കെതിരെ സ്റ്റേഷൻ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചതായി യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ ധന്യ. കേസിന്റെ ഭാഗമായി താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായും ധന്യ വിഡിയോയിലൂടെ വ്യക്തമാക്കി. ശരീരസ്വാസ്ഥ്യവും ഗർഭിണിയാണെന്ന സാഹചര്യവും പരിഗണിച്ച് തൃശൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം കാസർഗോഡ് കളക്ടറേറ്റിന് സമീപമുള്ള പോലീസ് സ്റ്റേഷനിലെത്തിയാണ് ധന്യയുടെ മൊഴി രേഖപ്പെടുത്തിയത്. ഐ.ടി നിയമപ്രകാരമുള്ള കേസ് ആയതിനാൽ വിഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഫോൺ കസ്റ്റഡിയിലെടുക്കാൻ പോലീസിന് അധികാരമുണ്ടെന്നും അന്വേഷണവുമായി…

Read More

മഹാഭാരതത്തിൽ ഭീമനായി അഭിനയിച്ച നടൻ സൗരവ് ഗുർജാർ അറസ്റ്റിൽ

ഹൈദരാബാദ്: വിവാഹവാഗ്ദാനം നൽകി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ‘മഹാഭാരതം’ സീരിയലിലൂടെ ശ്രദ്ധേയനായ നടനും പ്രൊഫഷണൽ ഗുസ്തിക്കാരനുമായ സൗരവ് ഗുർജാറിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. യു.എസിൽ നിന്ന് തിരിച്ചെത്തിയ ഇൻഡോ-അമേരിക്കൻ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗച്ചിബൗളി പോലീസാണ് നടപടിയെടുത്തത്. 2021-ൽ ഇൻസ്റ്റാഗ്രാം വഴിയാണ് സൗരവുമായി പരിചയപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് വാട്ട്‌സ്ആപ്പിലൂടെ ബന്ധം തുടരുകയും അതേവർഷം ഡിസംബറിൽ നേരിട്ട് കാണുകയുമായിരുന്നു. വിവാഹം കഴിക്കാമെന്നും ഇന്ത്യയിൽ ഒന്നിച്ച് പുതിയ ബിസിനസ്സ് തുടങ്ങാമെന്നും സൗരവ് ഉറപ്പുനൽകിയതിനെത്തുടർന്നാണ് യു.എസിലെ ജോലി ഉപേക്ഷിച്ച് താൻ…

Read More

കോറമംഗലയിൽ ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്ന ഔഡി കാറിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കോറമംഗലയിൽ ആഡംബര കാറിനുള്ളിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. കുടക് സ്വദേശിയായ സലീം അക്ബർ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ തെക്കുകിഴക്കൻ ബെംഗളൂരുവിലെ കോറമംഗല പൊലീസ് സ്റ്റേഷന് 400 മീറ്റർ അകലെ മെയിൻ റോഡിൽ നിർത്തിയിട്ടിരുന്ന ഓഡി കാറിലാണ് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. രാവിലെ എട്ടു മണിയോടെ നാട്ടുകാരാണ് നിർത്തിയിട്ട കാറിനുള്ളിൽ ആളനക്കമില്ലാതെ ഒരാളെ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് കോറമംഗല പൊലീസ് സംഭവസ്ഥലത്തെത്തി ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.…

Read More

തിരിച്ചറിയാൻ പോലും കഴിയാത്ത സ്ഥിതി; ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സർജൻ വെന്തുമരിച്ചു

ഹൈദരാബാദ്: ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സർജൻ വെന്തുമരിച്ചു. ഖമ്മത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായ ഡോ. കെ. ജഗദീഷ് ബാബുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സൂര്യപേട്ട് ജില്ലയിലെ പിള്ളലമർറിക്ക് സമീപം ദേശീയപാത 365BB-യിൽ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ഖമ്മത്ത് നിന്നും കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് സ്വന്തം കാറോടിച്ച് പോവുകയായിരുന്നു അദ്ദേഹം. യാത്രാമധ്യേ ഡോക്ടർ ഉറങ്ങിപോയതാകാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറാൻ കാരണമെന്ന് സംശയിക്കുന്നതായി ഖമ്മം റൂറൽ സി.ഐ ജി. രാജശേഖർ അറിയിച്ചു. ഇടിയുടെ ശക്തിയിൽ…

Read More

അവസാന കീമോ ചെയ്യാനാകില്ല, രേണു സുധിയുടെ നില അതീവ ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിൽ

കാൻസർ രോഗ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അവസ്ഥ മോശമായതിനെ തുടർന്ന് രേണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ്. റിയാലിറ്റി ഷോ താരം ശാരിക കെ.ബി.യാണ് രേണുവിന്റെ നില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണെന്ന വിവരം പുറത്തുവിട്ടത്. രേണുവിന്റെ സഹോദരി രമ്യയാണ് വിവരം വിളിച്ച് അറിയിച്ചതെന്നും ശാരിക വ്യക്തമാക്കി. അഞ്ച് ഘട്ടങ്ങളിലായുള്ള കീമോ തെറാപ്പികൾക്ക് ശേഷമാണ് രേണുവിന്റെ ആരോഗ്യ നില കൂടുതൽ വഷളായത്. നിലവിൽ രേണുവിന്റെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട്…

Read More

20 വർഷം കഴിഞ്ഞു, നിർമാണച്ചെലവും കിട്ടി; പിന്നെന്തിനീ ടോൾ പിരിവ്? ബെംഗളൂരുവിൽ വൻ പ്രതിഷേധം

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും നീളമേറിയ ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റി എലിവേറ്റഡ് എക്സ്പ്രസ് വേയിലെ ടോൾ പിരിവിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. 9.98 കിലോമീറ്റർ നീളമുള്ള ഫ്ലൈ ഓവറിന്റെ 20 വർഷത്തെ നിർമാണ-പ്രവർത്തന കാലാവധി (Concession Period) സെപ്റ്റംബർ 10-ന് പൂർത്തിയായ സാഹചര്യത്തിൽ ടോൾ പിരിവ് അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂട്ടർ ഗ്രൂപ്പുകൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. സ്വകാര്യ കൺസോർഷ്യമായ ബംഗളൂരു എലിവേറ്റഡ് ടോൾവേ ലിമിറ്റഡ് (BETL) ഏകദേശം 1,000 കോടി രൂപ ചെലവഴിച്ചാണ് ‘ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ’ (BOT) മാതൃകയിൽ…

Read More

മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: താമസസ്ഥലത്തുനിന്ന് ജുമുഅ പ്രാർഥനയ്ക്കായി പുറപ്പെട്ട കാസർകോട് സ്വദേശിയായ യുവ പ്രവാസിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് നോർത്ത് ചിത്താരി മീത്തൽ സ്വദേശി ടി.വി. ഫിറോസ് (32) ആണ് മരിച്ചത്. പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ താമസസ്ഥലത്തുനിന്ന് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് ഒപ്പം താമസിക്കുന്നവർ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് രാത്രി ഒൻപതോടെ ഫിറോസ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് തൊട്ടുപിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് (കച്ച) പാർക്ക് ചെയ്തിരുന്ന കാറിന്റെ…

Read More

പാലത്തിൽനിന്ന് 75 അടി താഴേക്ക് കൂപ്പുകുത്തി ബി.എം.ഡബ്ല്യു; അന്തരീക്ഷത്തിൽ തലകീഴായി മറിഞ്ഞ് നിലം പതിച്ചു ; 3 യുവാക്കളുടെ മരണത്തിനിടയാക്കിയ സംഭത്തിന്റെ ദൃശ്യങ്ങൾ കാണാം

മുംബൈ: മൂന്നു പേരുടെ മരണത്തിനിടയാക്കി കോസ്റ്റൽ റോഡിലുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലിയിലേക്ക് പോവുകയായിരുന്ന അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യു. കാർ നിയന്ത്രണം വിട്ട് മേൽപാലത്തിൽനിന്ന് 75 അടി താഴ്ചയിലുള്ള നിർമാണ സ്ഥലത്തേക്ക് പതിക്കുകയായിരുന്നു. ലാലാ ലജ്പത് റായ് കോളജിന് എതിർവശത്തുള്ള ലോട്ടസ് ജെട്ടിക്കു സമീപം പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. മേൽപാലത്തിലെ കൈവരിയിലും സൈൻ ബോർഡിലും ഇടിച്ച് അന്തരീക്ഷത്തിൽ മറിഞ്ഞാണ് കാർ താഴേക്ക് വീണത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. അഹമ്മദാബാദ് സ്വദേശികളായ വിദ്യാർത്ഥികൾ സനായ് ഗജ്ജൽ (21), ധൈര്യ…

Read More

10 കിലോ സ്വർണം എവിടെപ്പോയി? ഒപ്പിട്ടത് എന്തിലൊക്കെ? അയാളോടൊപ്പം കറങ്ങരുതെന്ന് ഉപദേശിച്ചു; സിൽക് സ്മിതയെ മരണത്തിലേക്ക് തള്ളിയിട്ട ആ ഭയം!  വെളിപ്പെടുത്തലുമായി കുട്ടി പത്മിനി

ചെന്നൈ: അന്തരിച്ച പ്രശസ്ത നടി സിൽക് സ്മിതയുടെ മരണത്തെക്കുറിച്ച് സിനിമാ ലോകത്ത് നിലനിൽക്കുന്ന ധാരണകളെ തിരുത്തി നടി കുട്ടി പത്മിനി. സിനിമ നിർമ്മിച്ച് ഉണ്ടായ സാമ്പത്തിക ബാധ്യതകളാണ് സ്മിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പ്രചാരണം തെറ്റാണെന്നും, അക്കാദമിക് വിദ്യാഭ്യാസത്തിന്റെ കുറവും കൂടെയുള്ളവരെ അന്ധമായി വിശ്വസിച്ചതുമാണ് നടിയുടെ ജീവിതം തകർത്തതെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി. സ്മിതയുടെ ചിത്രങ്ങൾക്ക് അക്കാലത്ത് വൻ ബിസിനസ്സ് മൂല്യമുണ്ടായിരുന്നുവെന്നും, സ്വന്തം പണം പൂർണ്ണമായും കൂടെയുള്ളവരുടെ നിയന്ത്രണത്തിൽ ഏൽപ്പിച്ചതാണ് അവർക്ക് തിരിച്ചടിയായതെന്നും അവർ വ്യക്തമാക്കി. ബാങ്ക് ഇടപാടുകൾ നടത്താനോ, വരുമാന നികുതി ഓഡിറ്റിംഗ് കൈകാര്യം…

Read More