കാൻസർ രോഗ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അവസ്ഥ മോശമായതിനെ തുടർന്ന് രേണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ്. റിയാലിറ്റി ഷോ താരം ശാരിക കെ.ബി.യാണ് രേണുവിന്റെ നില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണെന്ന വിവരം പുറത്തുവിട്ടത്. രേണുവിന്റെ സഹോദരി രമ്യയാണ് വിവരം വിളിച്ച് അറിയിച്ചതെന്നും ശാരിക വ്യക്തമാക്കി.
അഞ്ച് ഘട്ടങ്ങളിലായുള്ള കീമോ തെറാപ്പികൾക്ക് ശേഷമാണ് രേണുവിന്റെ ആരോഗ്യ നില കൂടുതൽ വഷളായത്. നിലവിൽ രേണുവിന്റെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വല്ലാതെ കുറഞ്ഞ അവസ്ഥയിലാണ്. നാല് കീമോകൾ പൂർത്തിയായപ്പോഴും കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും പിന്നീട് രേണു സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയും വീഡിയോകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ അഞ്ചാമത്തെ കീമോയ്ക്ക് ശേഷം പത്ത് ദിവസം കഴിഞ്ഞിട്ടും എഴുന്നേൽക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാത്ത വിധം ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേണുവിന് ഇനിയൊരു കീമോ തെറാപ്പി താങ്ങാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. നിലവിൽ പിക്ക് ലൈൻ (PICC Line) വഴി അത്യന്താപേക്ഷിതമായ പോഷകാഹാരങ്ങൾ ശരീരത്തിലേക്ക് നൽകുന്ന അവസ്ഥയാണുള്ളത്. കടുത്ത വേദനയിലൂടെ കടന്നുപോകുന്ന രേണു ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. രേണുവിന്റെ കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഈ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ രേണുവിന് ആവശ്യമാണെന്നും ശാരിക പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]