ബെംഗളൂരുവിൽ വൻ തീപിടിത്തം; നിമിഷങ്ങൾക്കുള്ളിൽ ചാരമായി 4 നിലകൾ; 

ബെംഗളൂരു: ബെംഗളൂരുവിലെ സുധാം നഗറിൽ നാല് നില കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടം. രാത്രിയിലുണ്ടായ അപകടത്തിൽ കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഹെൽമെറ്റ്, മൊബൈൽ ഫോൺ കടകൾ പൂർണ്ണമായും ചാരമായി. മുകളിലത്തെ നിലകളിൽ ആളുകൾ താമസിച്ചിരുന്നെങ്കിലും, തീ പടരുന്നത് കണ്ട് ഉടൻ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts