‘വർക്ക് ഫ്രം ഹോം’ പരിഹാരമല്ല; ബെംഗളൂരുവിനെ ഞെട്ടിച്ച് 500 ഐടി കമ്പനികളുടെ നിർണ്ണായക തീരുമാനം! ബെംഗളൂരു ഔട്ടർ റിംഗ് റോഡിൽ പുകഞ്ഞ് പുതിയ തർക്കം!

ബെംഗളൂരു: ബെംഗളൂരു ഔട്ടർ റിംഗ് റോഡിൽ (ORR) വരുന്ന ഒക്ടോബർ മുതൽ വൈറ്റ് ടോപ്പിംഗ് ജോലികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കമ്പനികളുടെ കൂട്ടായ്മയായ ‘ഒആർആർസിഎ’ (ORRCA) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രവൃത്തി പൂർത്തിയാകുന്നതുവരെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ (WFH) നൽകണമെന്ന സർക്കാരിന്റെ നിർദ്ദേശത്തിൽ കടുത്ത നിരാശയും ആശങ്കയും രേഖപ്പെടുത്തി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി കമ്മീഷണർ മഹേശ്വർ റാവുവിന് സംഘടന കത്തയച്ചു.

നേരത്തെ നടന്ന ചർച്ചകളിൽ മെട്രോ നിർമ്മാണം പൂർത്തിയാക്കിയ ശേഷം മാത്രം മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആരംഭിച്ചാൽ മതിയെന്ന് ഏകദേശം എഴുപത് ശതമാനത്തോളം കമ്പനി പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നതാണ്. സാങ്കേതിക മൂല്യനിർണ്ണയവും കൂടിയാലോചനകളും പൂർത്തിയാക്കിയ ശേഷം മാത്രമേ റിംഗ് റോഡിലെ ജോലികൾ ആരംഭിക്കൂ എന്ന് യോഗത്തിൽ ധാരണയായിരുന്നെങ്കിലും, നിലവിലെ പുതിയ തീരുമാനം ഈ ഉറപ്പുകൾക്ക് വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് ലക്ഷത്തിലധികം കമ്പനികളും 13 ലക്ഷത്തോളം ജീവനക്കാരും ആശ്രയിക്കുന്ന പ്രധാന ഇടനാഴിയിൽ ഫലപ്രദമായ പ്ലാനിംഗിന് പകരമായി ‘വർക്ക് ഫ്രം ഹോം’ നിർദ്ദേശിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി.

നിലവിലെ പ്രവൃത്തികൾ നിർത്തിവെക്കണമെന്നും മെട്രോ പ്രവർത്തനസജ്ജമാകുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും കമ്പനികൾ ആവശ്യപ്പെടുന്നു. അതിനിടെ പ്രവൃത്തികൾക്കായായുള്ള ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാനാണ് നിർമ്മാണച്ചുമതലയുള്ള ബി-സ്മൈൽ (B-SMILE) ഏജൻസിയുടെ തീരുമാനം. അതേസമയം ഘട്ടം ഘട്ടമായി വൈറ്റ് ടോപ്പിംഗ് നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ച് ഗതാഗത തടസ്സം കുറയ്ക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി കമ്മീഷണർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts