ബെംഗളൂരു: ജോലിയിൽ നിന്ന് അവധിയെടുക്കുന്ന ദിവസം വീട്ടുജോലികൾ തീർക്കാനോ, യാത്രകൾ പോകാനോ, സുഹൃത്തുക്കളെ കാണാനോ വിനിയോഗിച്ചില്ലെങ്കിൽ ആ അവധി പാഴായിപ്പോയി എന്ന് കരുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, മനസ്സും ശരീരവും തളർന്നിരിക്കുമ്പോൾ ഒന്നുമേ ചെയ്യാതെ മുറിക്കുള്ളിൽ വിശ്രമിക്കുന്നത് ഒട്ടും തെറ്റല്ലെന്ന് വാദിച്ച് ശ്രദ്ധ നേടുകയാണ് ബെംഗളൂരു സ്വദേശിയായ ഒരു യുവതി. തന്യ അറോറ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് മാനസികാരോഗ്യത്തിന് വിശ്രമം എത്രത്തോളം ആവശ്യമാണെന്ന് വ്യക്തമാക്കുന്നത്. ലീവെടുത്ത് ദിവസം മുഴുവൻ കട്ടിലിൽ കിടന്ന് മേൽക്കൂരയിലേക്ക് നോക്കി സമയം കളയുന്നത് ഒരു നഷ്ടമല്ലെന്നും, മാനസികമായി…
Read MoreMonth: August 2026
പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
ബെംഗളൂരു: പീന്യ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കരിഹോബനഹള്ളിയിൽ ലഹരി സംഘങ്ങളുടെ ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് ഭീതി വിതയ്ക്കുന്ന കഞ്ചാവ് ഗുണ്ടകളുടെ അക്രമങ്ങളിൽ ഭയന്നാണ് പ്രദേശവാസികൾ കഴിയുന്നത്. ഗനി, നഞ്ചുണ്ട എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ച ശേഷം പ്രദേശത്ത് വാഹനങ്ങളിൽ അമിത വേഗതയിൽ പാഞ്ഞെത്തി പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നതും ശല്യം ചെയ്യുന്നതും. കഴിഞ്ഞ മൂന്നാം തീയതി രാത്രിയിൽ ഈ സംഘത്തിന്റെ ഗുണ്ടായിസത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. പ്രകോപിതരായ പ്രതികൾ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിന് നേരെ കല്ലെറിയുകയും…
Read Moreസ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ ‘ഫ്രീഡം ഹബ്ബ’: പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
ബെംഗളൂരു: ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കർണാടക സർക്കാരിന്റെ നേതൃത്വത്തിൽ ബെംഗളൂരു വിധാൻ സൗധയിൽ വൻ ജനകീയ ആഘോഷം സംഘടിപ്പിക്കുന്നു. ‘ഫ്രീഡം ഹബ്ബ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷപരിപാടി അന്നേദിവസം മുഴുവൻ നീണ്ടുനിൽക്കും. പൊതുജനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ വിധാൻ സൗധയുടെ മുൻഭാഗത്ത് വച്ചാണ് ഈ വിപുലമായ പരിപാടി അരങ്ങേറുന്നത്. ദേശഭക്തിയും സാംസ്കാരിക കൂട്ടായ്മയും ഒന്നിക്കുന്ന ഒരു ജനകീയോത്സവമായിട്ടാണ് സർക്കാർ ഈ ആഘോഷത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ…
Read Moreബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
ബെംഗളൂരു: ബെംഗളൂരു റിയൽ എസ്റ്റേറ്റ് മേഖലയിൽ വിവിധ പദ്ധതികൾക്കുള്ള ഔദ്യോഗിക അനുമതികൾ ലഭിക്കുന്നത് അനിശ്ചിതമായി നീളുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ക്ലിയറൻസുകൾ വൈകുന്നതോടെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനാകാതെയും നിലവിലുള്ളവ പൂർത്തിയാക്കാനാകാതെയും നിർമ്മാതാക്കൾ പ്രതിസന്ധിയിലാണ്. സമയബന്ധിതമായി അനുമതികൾ ലഭിക്കേണ്ടത് നിർണായകമായ വിപണിയിൽ നിലവിലെ സാഹചര്യം വലിയ ആശങ്ക പരത്തുന്നുണ്ട്. അനിശ്ചിതത്വത്തിലായി പദ്ധതികൾ ചില പ്രൊമോട്ടർമാരെ മാത്രമല്ല, വിപണിയെ ആകമാനം ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് വ്യവസായ രംഗത്തുള്ളവർ വ്യക്തമാക്കുന്നു. രണ്ടു മാസത്തിലേറെയായി തുടരുന്ന ഈ സ്തംഭനാവസ്ഥ പദ്ധതികളുടെ സമയക്രമം തെറ്റിക്കുകയും നിർമ്മാണ പുരോഗതി തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവിധ…
Read Moreഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ ‘മാജിക്’ പരീക്ഷണം! സംഭവം ഇങ്ങനെ
ബെംഗളൂരു: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമായി പുതിയ മാതൃകയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. തിരക്കേറിയ കാഗ്ഗദാസപുര റെയിൽവേ ക്രോസിംഗിലും അനുബന്ധ പ്രധാന റോഡിലുമാണ് ‘എൻഫോഴ്സ്ഡ് ഈസി ഫ്ലോ കോറിഡോർ’ (EEFC) പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. മൂന്ന് പ്രധാന റോഡുകളെയും ഒരു പ്രധാന ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന 175 മീറ്റർ ദൈർഘ്യമുള്ള പാതയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. വലിയ തുക ചെലവഴിച്ച് റോഡ് വീതികൂട്ടലോ സിവിൽ നിർമ്മാണങ്ങളോ നടത്തുന്നതിന് പകരം, നിലവിലുള്ള റോഡ് ശൃംഖലയെ ശാസ്ത്രീയമായ ട്രാഫിക് മാനേജ്‌മെന്റിലൂടെ പരമാവധി പ്രയോജനപ്പെടുത്തുകയാണ്…
Read More‘സാന്ത്വന യോജന’ പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്ക്കാര്
ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
ബെംഗളൂരു: വ്യോമസേനയുടെ സൂര്യകിരൺ, സാരംഗ് എയറോബാറ്റിക് ടീമുകളുടെ ആകർഷകമായ പ്രകടനങ്ങളാൽ ബെംഗളൂരുവിന്റെ ആകാശം വീണ്ടും വർണ്ണാഭമാകും. ദ്വിവത്സര എയ്റോ സ്പേസ് പ്രദർശനമായ ‘എയ്റോ ഇന്ത്യ’യുടെ 16-ാം പതിപ്പ് വരുന്ന ഫെബ്രുവരിയിൽ യലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ നടക്കും. പരിപാടിയുടെ വേദിയെക്കുറിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഇന്ത്യൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം ഉറപ്പിച്ചത്. വ്യോമസേനാ ട്രെയിനിങ് കമാൻഡ് എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ എസ്. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ്…
Read Moreഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ലാൽബാഗിൽ സംഘടിപ്പിക്കുന്ന പ്രശസ്തമായ പുഷ്പമേള ഓഗസ്റ്റ് 6-ന് ആരംഭിക്കുന്നു. ഗംഗാ രാജവംശത്തിന്റെ പ്രതാപവും സാംസ്കാരിക പാരമ്പര്യവും പ്രമേഹമാക്കിയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. 2.75 കോടി രൂപ ചെലവഴിച്ച് തയാറാക്കിയ പ്രദർശനം ഓഗസ്റ്റ് 6 മുതൽ 17 വരെയുള്ള 12 ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഓഗസ്റ്റ് 6-ന് രാവിലെ 11 മണിക്ക് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മേള ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് സന്ദർശന സമയം. ഗംഗാ രാജാക്കന്മാരുടെ ഗജസേന, യുദ്ധരംഗങ്ങൾ, ശ്രവണബലഗോളയിലെ…
Read Moreജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിൻ (സ്നേഹ) അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണിത്. മാത്തിലിലെ ഒരു ബന്ധുവീട്ടിൽ സ്നേഹ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. അഞ്ചോളം പോക്സോ കേസുകളിലും മറ്റ് ക്രിമിനൽ കേസുകളിലും ഉൾപ്പെട്ട പ്രതി…
Read Moreകാത്തിരിപ്പ് 36 വർഷം; ബത്തേരി – ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
തിരുവനന്തപുരം: കേരള-കർണാടക അതിർത്തിയിൽ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടക സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണ് ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട ഈ സുപ്രധാന തീരുമാനം അറിയിച്ചത്. നേരത്തെ ബെംഗളൂരുവിലെത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി മന്ത്രി നടപ്പിലാക്കിയ നിർണായക ചർച്ചകളെ തുടർന്നാണ് പദ്ധതിക്ക് അനുകൂലമായ വഴിത്തിരിവുണ്ടായത്. വിഷയം കർണാടക മന്ത്രിസഭായോഗത്തിൽ ഉന്നയിച്ച് അനുമതി വേഗത്തിലാക്കാമെന്ന് ഡി.കെ. ശിവകുമാർ ഉറപ്പുനൽകിയിരുന്നു. വയനാട്ടിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ ബൈരക്കുപ്പയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ അന്തർസംസ്ഥാന പാലം. 1994 സെപ്റ്റംബർ 22-ന്…
Read More