ബെംഗളൂരു: അഞ്ചു വർഷമായി താമസിക്കുന്ന വീടിന്റെ വാടക ഒറ്റയടിക്ക് 50 ശതമാനം കൂട്ടിയതിനെ ചോദ്യം ചെയ്ത വാടകക്കാരന് ഒഴിയാൻ 30 ദിവസത്തെ നോട്ടീസ് നൽകിയതായി പരാതി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നടനും ടീസ്ട്ര ലൈഫ്സ്റ്റൈൽ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയുമായ വസന്ത് മാരിമുത്തുവാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ചത്. ഇതോടെ വാടക വർദ്ധനവ്, വാടകക്കാരുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച് നഗരത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജെ.പി നഗറിലെ വീട്ടിൽ താമസിച്ചിരുന്ന വസന്ത്, കൃത്യമായി വാടക നൽകാറുണ്ടായിരുന്നുവെന്നും മുൻവർഷങ്ങളിൽ 11 മാസം കൂടുമ്പോൾ സാധാരണയേക്കാൾ…
Read MoreMonth: August 2026
നഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
ബെംഗളൂരു: റോഡ് വികസനത്തിന്റെ ഭാഗമായി വൈറ്റ്-ടോപ്പിംഗ് പ്രവൃത്തികൾ ആരംഭിച്ചതിനെ തുടർന്ന് ബെംഗളൂരു കെ.ആർ. മാർക്കറ്റ് ഫ്ലൈഓവർ മൂന്ന് മാസത്തേക്ക് ഗതാഗതത്തിനായി പൂർണ്ണമായി അടച്ചു. റോഡിന്റെ ബലപ്പെടുത്തലും നവീകരണവും ലക്ഷ്യമിട്ടാണ് സിവിക് അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഫ്ലൈഓവറിൽ നിന്ന് ചാമരാജ്പേട്ടിലേക്ക് പോകുന്ന റോഡ് നിർമ്മാണ കാലയളവിൽ പൂർണ്ണമായും അടച്ചിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. തിരക്കേറിയ മാർക്കറ്റ് മേഖലയിലെ യാത്രാതടസ്സവും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ വാഹനയാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കെ.ആർ. മാർക്കറ്റ്, ചാമരാജ്പേട്ട്, ടൗൺ ഹാൾ, മജസ്റ്റിക്, മൈസൂരു റോഡ് എന്നിവയ്ക്കിടയിൽ…
Read Moreമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
ബെംഗളൂറു: സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പയുടെയും മകനും ഗോവിന്ദരാജനഗർ എം.എൽ.എയുമായ പ്രിയാകൃഷ്ണയുടെയും അനുയായികൾക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. നഗരത്തിൽ വ്യാപക പ്രക്ഷോഭം, ഗതാഗതം തടസ്സപ്പെട്ടുമന്ത്രിസഭാ രൂപീകരണത്തിൽ അതൃപ്തി പുകഞ്ഞതിനെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ റോഡിലിറങ്ങി. വാഹനങ്ങൾ തടഞ്ഞും റോഡിൽ ടയറുകൾ കത്തിച്ചും നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് പലയിടങ്ങളിലും മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.പ്രതിഷേധത്തിനിടെ ചന്ദ്രാലേഔട്ടിന് സമീപത്തുവെച്ചാണ് ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം…
Read Moreകേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
ബെംഗളൂറു: തിരുവോണത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ബെംഗളൂരുവിൽ ഓണവിപണി ലക്ഷ്യമിടുന്ന തേങ്ങ, നേന്ത്രപ്പഴം തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കയറ്റം. മുൻവർഷങ്ങളേക്കാൾ ഉയർന്ന വിലയാണ് ചില്ലറ വിപണിയിൽ നിലവിലുള്ളത്. രണ്ട് മാസം മുൻപ് കിലോയ്ക്ക് 60 രൂപയായിരുന്ന വലിയ തേങ്ങയുടെ വില നിലവിൽ 80 മുതൽ 85 രൂപ വരെയായി ഉയർന്നു. ചില്ലറ വിപണിയിൽ ഒരു വലിയ തേങ്ങയ്ക്ക് മാത്രം 50 മുതൽ 55 രൂപ വരെ നൽകേണ്ട സ്ഥിതിയാണ്. നേന്ത്രപ്പഴത്തിനും സമാനമായ രീതിയിൽ വില വർധിച്ചിട്ടുണ്ട്. കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ്…
Read Moreവര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
ബെംഗളൂറു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ഹെബ്ബാൾ-സർജാപുര പാതയുടെ (റെഡ് ലൈൻ) വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് പുതുക്കി സമർപ്പിച്ചു. ഹെബ്ബാളിന് സമീപത്തെ വെറ്ററിനറി കോളജ് സ്റ്റേഷൻ ഒഴിവാക്കിയാണ് പുതിയ ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. മേക്കറി സർക്കിൾ മുതൽ ഹെബ്ബാൾ വരെയുള്ള 2.2 കിലോമീറ്റർ തുരങ്ക റോഡിന്റെ നിർമാണം ആരംഭിച്ച സാഹചര്യത്തിലാണ് വെറ്ററിനറി കോളജ് സ്റ്റേഷൻ ഒഴിവാക്കാൻ തീരുമാനമായത്. ആദ്യം സമർപ്പിച്ച ഡിപിആർ പ്രകാരം 37 കിലോമീറ്റർ വരുന്ന പാതയിൽ 11…
Read Moreബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
ബെംഗളൂരു: സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു നഗരത്തിൽ ഇന്നലെ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തു. കെ.ആർ. മാർക്കറ്റ്, ടൗൺ ഹാൾ, കെ.ആർ. സർക്കിൾ, വിധാന സൗധ, എം.ജി. റോഡ്, ശാന്തിനഗർ തുടങ്ങി നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ മഴയിൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കെ.ആർ. മാർക്കറ്റ് പരിസരത്ത് കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ഇതോടെ ഡ്രൈവർമാരും യാത്രക്കാരും കടുത്ത ബുദ്ധിമുട്ടിലായി. ഗതാഗതക്കുരുക്കിൽപ്പെട്ട് ഒരു ആംബുലൻസ് പോലും ഏറെ നേരം വഴിയിൽ കിടന്നത് സ്ഥിതിഗതികളുടെ തീവ്രത വ്യക്തമാക്കുന്നു. അതേസമയം, സംസ്ഥാനത്തെ വിവിധ…
Read Moreമഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
ബെംഗളൂരു: ആരാധകരോടുള്ള ബഹുമാനവും സ്നേഹവും വീണ്ടും തെളിയിച്ച് കന്നഡ താരം കിച്ച സുദീപ്. രാമനഗര കരഗ ഉത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അദ്ദേഹം വേദിയിൽ പ്രസംഗിക്കുന്നതിനിടെ പെയ്ത കനത്ത മഴയെ വകവെയ്ക്കാതെ ആരാധകർക്കൊപ്പം നനഞ്ഞുനിന്നാണ് സംസാരിച്ചത്. സുദീപ് വേദിയിലേക്ക് കയറിയപ്പോൾ തന്നെ മഴ പെയ്യുന്നുണ്ടായിരുന്നു. തുടർന്ന് സഹായികൾ കുടയുമായി എത്തിയെങ്കിലും, “കുഴപ്പമില്ല, നമുക്കും അൽപ്പം നനയാം” എന്ന് പറഞ്ഞ് സുദീപ് അത് നിരസിക്കുകയായിരുന്നു. താരത്തിന്റെ ഈ നിലപാടിന് വൻ പ്രശംസയാണ് വിവിധ കോണുകളിൽ നിന്ന് ലഭിക്കുന്നത്. മഴ കനത്തപ്പോഴും ആളുകൾ കാണാൻ വരുമോ എന്ന് താൻ…
Read Moreഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: യാദ്ഗിരി ജില്ലയിലെ കാഡെച്ചുരു വ്യാവസായിക മേഖലയിലുള്ള സിഐഎൽ ലബോറട്ടറി ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെ റായ്ച്ചൂരിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് സ്വദേശികളായ വിക്രം സിംഗ്, സഞ്ജയ് സിംഗ്, തെലങ്കാന സ്വദേശിയായ ഗണേഷ് എന്നിവരാണ് മരിച്ചത്. തെലങ്കാന സ്വദേശി ശിവകുമാർ, ആന്ധ്രാപ്രദേശ് സ്വദേശി ഹേമന്ത് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിന് രാത്രി ഷിഫ്റ്റിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി രാസവസ്തു ചോർന്നത്. വാതകം വായുവിൽ പടർന്നതോടെ തൊഴിലാളികൾക്ക് കഠിനമായ…
Read Moreസ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി ‘ബുക്സ് ട്രൈബ്’ കൂട്ടായ്മ
ബെംഗളൂരു: ഡിജിറ്റൽ സ്ക്രീനുകളിൽ മാത്രം മുഴുകിയിരിക്കുന്ന പുതിയ കാലത്ത് അച്ചടിച്ച പുസ്തകങ്ങൾ വായിക്കുന്ന ശീലം തിരിച്ചുകൊണ്ടുവരാൻ വേറിട്ട സംരംഭവുമായി ബെംഗളൂരുവിലെ രണ്ട് ഐ.ടി ജീവനക്കാർ. ഐ.ടി പ്രൊഫഷണലുകളായ ലിതേഷ് പുളിക്കൂൽ, അരുൺ പി. എച്ച് എന്നിവർ ചേർന്ന് അപ്പാർട്ട്മെന്റ് സമൂഹങ്ങൾക്കിടയിൽ പുസ്തകങ്ങൾ കൈമാറുന്നതിനായി ‘ബുക്സ് ട്രൈബ്’ (Books Tribe) എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു. ലിതേഷിന്റെ പത്തുവയസ്സുകാരിയായ മകളുടെ പക്കലുള്ള അറുപതോളം പുസ്തകങ്ങൾ വായിച്ചുതീർത്ത ശേഷം വെറുതെ ഇരിക്കുന്നത് കണ്ടപ്പോഴാണ് ഈ ആശയം രൂപപ്പെട്ടതെന്ന് അരുൺ വ്യക്തമാക്കുന്നു. പ്രത്യേകമായി സ്ഥലം കണ്ടെത്തി ലൈബ്രറികൾ…
Read Moreആപ്പുകളിലെ ഈ ‘സൈലന്റ് കില്ലർ’ വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
ബെംഗളൂരു: നഗരത്തിൽ വാടകയ്ക്ക് നൽകുന്ന ഇലക്ട്രിക് മോപ്പഡുകളുടെ അമിതവേഗതയും ഗതാഗത നിയമലംഘനങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയമങ്ങൾ നടപ്പിലാക്കണമെന്ന് ഗതാഗത വിദഗ്ധരും റസിഡന്റ്സ് ക്ഷേമസമിതി ഭാരവാഹികളും ആവശ്യപ്പെടുന്നു. തുടർച്ചയായ അപകടങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ തലനാരിഴയ്ക്ക് ഒഴിവായ നിരവധി അപകടങ്ങളാണ് ഈ ആവശ്യം ശക്തമാക്കിയത്. ഫീൽഡ് മാർഷൽ കരിയപ്പ ഭവന് മുന്നിലെ സിഗ്നലിലും കോരമംഗല 80 ഫീറ്റ് റോഡിലെ വിപ്രോ പാർക്കിന് സമീപത്തും ഇത്തരം ഇ-മോപ്പഡുകൾ മറ്റ് വാഹനങ്ങൾക്ക് മുന്നിലേക്ക് പെട്ടെന്ന് പാഞ്ഞുകയറി വലിയ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. ഈ സംഭവങ്ങളിൽ ഭൂരിഭാഗത്തിലും ക്വിക് കോമേഴ്സ്…
Read More